Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് വികസനം: തസ്തികകളും പുതിയ വിഭാഗങ്ങളും അനുവദിക്കുമെന്ന് മന്ത്രി

text_fields
bookmark_border
മെഡിക്കല്‍ കോളജ് വികസനം: തസ്തികകളും പുതിയ വിഭാഗങ്ങളും അനുവദിക്കുമെന്ന് മന്ത്രി
cancel
camera_alt

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ പ​ഴ​യ കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്ക് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത​ല കാ​യ​ക​ൽ​പ്പം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍ന്നു. ഡോ. ​ജ​യ​റാം പ​ണി​ക്ക​ര്‍ ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​നും അ​ത്യാ​ധു​നി​ക ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നും അ​നു​മ​തി​യാ​യി.

സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ത്തി​ല്‍ ന​ഴ്‌​സി​ങ് ഓ​ഫി​സ​ര്‍ ത​സ്തി​ക​ക​ള്‍ വ​ർ​ധി​പ്പി​ക്കാ​നും റേ​ഡി​യോ​തെ​റ​പ്പി വി​ഭാ​ഗ​ത്തി​ല്‍ സീ​നി​യ​ര്‍ റെ​സി​ഡ​ന്റ് ത​സ്തി​ക സൃ​ഷ്ടി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക പു​തു​താ​യി അ​നു​വ​ദി​ക്കും. ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന് പു​തി​യ ഫാ​ക്ക​ല്‍റ്റി അ​ല്ലെ​ങ്കി​ല്‍ എ​ച്ച്.​ഒ.​ഡി​യെ നി​യ​മി​ക്കും. വ​ന്ധ്യ​ത ചി​കി​ത്സാ രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ‘റീ​പ്രൊ​ഡ​ക്റ്റീ​വ് മെ​ഡി​സി​ന്‍’ വി​ഭാ​ഗം ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. കു​ട്ടി​ക​ളു​ടെ ഐ.​സി.​യു കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ മൂ​ന്നാം നി​ല​യി​ലേ​ക്ക് മാ​റ്റും.

കോ​ക്ലി​യ​ര്‍ ഇം​പ്ലാ​ന്റ് ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കാ​യി ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ ന​വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഹാ​ര്‍ട്ട്-​ല​ങ് മ​ഷീ​ന്‍ വാ​ങ്ങാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ എ​ല്ല എം.​എ​ല്‍.​എ​മാ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ന്റി​ലേ​റ്റ​റു​ക​ള്‍ വാ​ങ്ങി ന​ല്‍കു​ന്ന​തി​ന് ഫ​ണ്ട് വി​നി​യോ​ഗി​ക്കും. ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ കാ​ഷ്വാ​ലി​റ്റി​യി​ലു​ള്ള ചോ​ര്‍ച്ച പ​രി​ഹ​രി​ക്കാ​നും, വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി കാ​ണാ​നും മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

യോ​ഗ​ത്തി​ല്‍ അ​ഡ്വ. കെ ​ജ​യ​ന്ത് എം.​എ​ല്‍.​എ, കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ കെ.​ജി. സ​ജി​ത്ത്, സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ശ്രീ​ജ​യ​ന്‍, വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് കെ. ​ജ​യ​ന്ത് എം.​എ​ല്‍.​എ​യും കോ​ള​ജ് പ്രി​ന്‍സി​പ്പ​ലും ചേ​ര്‍ന്ന് മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ച്ചു.

തു​ട​ര്‍ന്ന് വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​ക​ളു​മാ​യി മ​ന്ത്രി ച​ര്‍ച്ച ന​ട​ത്തി. ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ഴ​യ കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്കി​ലെ പ്ര​ധാ​ന വാ​ര്‍ഡു​ക​ള്‍ മ​ന്ത്രി സ​ന്ദ​ര്‍ശി​ച്ചു. രോ​ഗി​ക​ളി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞ് കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

'സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കില്ല’

കോ​ഴി​ക്കോ​ട്: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ പ​രി​മി​തി​ക​ളും പോ​രാ​യ്മ​ക​ളും മ​ന​സ്സി​ലാ​ക്കി അ​വ​യെ ശാ​ക്തീ​ക​രി​ക്കു​ക​യും ചി​കി​ത്സാ നി​ല​വാ​രം ഉ​യ​ര്‍ത്തു​ക​യു​മാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ര്‍ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഡോ. ​ജ​യ​റാം പ​ണി​ക്ക​ര്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ആ​ശു​പ​ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത​ല കാ​യ​ക​ല്‍പം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം.

ഏ​റെ പ​രി​മി​തി​ക​ള്‍ക്കി​ട​യി​ലാ​ണ് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, അ​വ മ​ത്സ​രി​ക്കു​ന്ന​ത് വ​ന്‍കി​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ടാ​ണ്. ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും നി​ല​വാ​ര​ത്തി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ടൊ​പ്പം പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ ഉ​യ​ര്‍ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

ഇ​തി​നാ​യി പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് സി.​എ​സ്.​ആ​ര്‍ ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ചു വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ഡ്വ. കെ. ​ജ​യ​ന്ത് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം.​എ​ല്‍.​എ​മാ​രാ​യ അ​ഡ്വ. കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍, അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു, കൗ​ണ്‍സി​ല​ര്‍മാ​രാ​യ വി​ശ്വ​നാ​ഥ​ന്‍ പു​തു​ശ്ശേ​രി, ക​വി​ത, നീ​തു ശി​വേ​ഷ്, സ്വ​പ്‌​ന മ​നോ​ജ്, സ​ഫ്രി വെ​ള്ള​യി​ല്‍, സി​ദ്ദീ​ഖ് മാ​യ​നാ​ട്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ൽ ഡോ. ​കെ.​ജി. സ​ജീ​ത്ത് കു​മാ​ര്‍, സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ശ്രീ​ജ​യ​ന്‍, ഡോ. ​അ​രു​ണ്‍ പ്രീ​ത്, ഡോ. ​ടി.​പി. അ​ഷ്‌​റ​ഫ്, ഡോ. ​സൂ​ര​ജ്, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കായകല്‍പ്പം ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ സമാപിച്ചു

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളും നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കി പ​രി​ഹ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​യ​ക​ല്‍പ്പം ജ​ന​സ​മ്പ​ര്‍ക്ക പ​രി​പാ​ടി ജി​ല്ല​യി​ല്‍ സ​മാ​പി​ച്ചു. ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ചു. ജൂ​ലൈ മു​ത​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​ന​സ​മ്പ​ര്‍ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ര്‍ന​ട​പ​ടി​ക്ക് മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ്ഥ, പ​ണി പൂ​ര്‍ത്തി​യാ​യി​ട്ടും പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങാ​ത്ത കെ​ട്ടി​ട​ങ്ങ​ള്‍, പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച നി​ര്‍മാ​ണം എ​ന്നി​വ​യു​ടെ കാ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. ഫി​റ്റ്‌​ന​സ് ഇ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളെ​ക്കു​റി​ച്ചും സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ള്‍, പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, അ​റ്റ​കു​റ്റ​പ്പ​ണി ആ​വ​ശ്യ​മാ​യ​വ എ​ന്നി​വ​യു​ടെ വി​വ​രം ശേ​ഖ​രി​ച്ചു. പു​തി​യ സി.​ടി, എം.​ആ​ര്‍.​ഐ, എ​ക്സ്റേ, അ​ള്‍ട്രാ​സൗ​ണ്ട് മെ​ഷീ​നു​ക​ള്‍ തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മാ​യ ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി. മൃ​ത​ദേ​ഹം കീ​റി​മു​റി​ക്കാ​തെ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തു​ന്ന വി​ര്‍ച്വ​ല്‍ ഓ​ട്ടോ​പ്സി സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ഏ​ക​ദേ​ശം 30 മു​ത​ല്‍ 40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കും. ഐ.​പി, ഒ.​പി രോ​ഗി​ക​ളു​ടെ എ​ണ്ണം, നി​ല​വി​ലെ ജീ​വ​ന​ക്കാ​ര്‍, അ​ധി​ക​മാ​യി വേ​ണ്ട ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ ച​ര്‍ച്ച ചെ​യ്തു. ലേ​ബ​ര്‍ റൂം, ​ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നം ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലെ മെ​ന്റ​ല്‍ വെ​ല്‍ബീ​യി​ങ് ആ​ൻ​ഡ് ഹാ​പ്പി​ന​സ് സെ​ന്റ​ര്‍ ആ​യി ഉ​യ​ര്‍ത്തും. താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ സ്പെ​ഷാ​ലി​റ്റി ഹെ​ഡ്ക്വാ​ര്‍ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ക​യും ആ​വ​ശ്യ​മാ​യ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്കു​ക​യും ചെ​യ്യും. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം വ​ള​യ​ത്തി​ന് മൊ​ബൈ​ല്‍ ട്രൈ​ബ​ല്‍ യൂ​നി​റ്റി​ന് ഷെ​ല്‍ട്ട​ര്‍ നി​ർ​മി​ക്കാ​ന്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം.​പി​യു​ടെ എം.​പി ഫ​ണ്ടി​ല്‍ നി​ന്നും പ്രൊ​പോ​സ​ല്‍ ന​ല്‍കാ​ന്‍ ഡി.​എം.​ഒ​ക്ക് നി​ർ​ദേ​ശം ന​ല്‍കി. കെ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് തി​രു​വ​ങ്ങൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രോ​ഗി​ക​ള്‍ക്ക് ആം​ബു​ല​ന്‍സ് ല​ഭ്യ​മാ​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ല്‍ ജീ​വ​ന​ക്കാ​രു​ടെ പു​ന​ര്‍വി​ന്യാ​സം ന​ട​ത്താ​നും പി.​എ​സ്.​സി. ഒ​ഴി​വു​ക​ള്‍ വേ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നും തീ​രു​മാ​ന​മാ​യി. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ മൊ​ബൈ​ല്‍ ട്രൈ​ബ​ല്‍ യൂ​നി​റ്റ് ശ​ക്തി​പ്പെ​ടു​ത്തു​ക, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക, വ​യോ​ജ​ന വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ​വ​യും പ​രി​ഗ​ണി​ച്ചു. ന​ല്ല തു​ട​ക്കം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ആ​ശു​പ​ത്രി പ​രി​സ​രം വൃ​ത്തി​യാ​ക്ക​ല്‍ എ​ന്നി​വ​ക്കും പ്രാ​ധാ​ന്യം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanHealth MinisterKozhikode Medical College
News Summary - Medical college development: Minister says posts and new categories will be allowed
Next Story