മെഡിക്കൽ കോളജ് കാമ്പസ് സ്‌കൂള്‍ മികച്ച പി.ടി.എ
text_fieldsകോഴിക്കോട്: വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് മെഡിക്കൽ കോളജ് കാമ്പസ് ഹൈസ്‌കൂളിന്.പ്രിസം പദ്ധതിയുടെ ഭാഗമായി 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അക്കാദമിക പ്രവർത്തനങ്ങൾക്ക് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നേട്ടം.
സംസ്ഥാനത്ത് ആദ്യമായി ഒരു സ്‌കൂളില്‍ ഒറ്റയടിക്ക് 21 പുതിയ ഡിവിഷനുകള്‍ അനുവദിക്കപ്പെട്ടത്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുതവണ താങ്ങായത്, സാമൂഹിക പങ്കാളിത്തത്തോടെയുള്ള സ്‌കൂള്‍ ശുചീകരണം, യൂനിഫോം പരിഷ്‌കരണം, കുട്ടികളുടെ വായനശീലം വര്‍ധിപ്പിക്കാന്‍ വീട്ടിലൊരു ലൈബ്രറി പദ്ധതി, ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിട്ട കുട്ടികള്‍ക്ക് ഫോണ്‍, ടിവി ലഭ്യമാക്കൽ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്‌കൂളിലെ വിദ്യാലയ വികസന സമിതി, സ്‌കൂള്‍ മാനേജ്‌മെൻറ് കമ്മിറ്റി, എം.പി.ടി.എ, സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ് എന്നിവയെ ഏകോപിപ്പിച്ച് പി.ടി.എ നേതൃത്വം നല്‍കിയത്.
എ. പ്രദീപ്കുമാര്‍ എം.എൽ.എയുടെ പിന്തുണ സ്കൂളിെൻറ വളര്‍ച്ചക്ക് ആണിക്കല്ലായെന്ന് പി.ടി.എ പ്രസിഡൻറ് അഡ്വ. സി.എം. ജംഷീര്‍, ഹെഡ്മാസ്റ്റര് കെ.കെ. ഖാലിദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

