വിജയമുദ്ര പതിപ്പിച്ചവർക്ക് മീഡിയവണിന്റെ എ പ്ലസ്
text_fieldsകോഴിക്കോട്: എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മീഡിയവണിന്റെ ആദരം. വിജയികളായ വിദ്യാർഥികൾക്ക് ‘എ പ്ലസ്’ മുദ്ര പുരസ്കാരം സമ്മാനിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആറു മേഖലകളിലായി നടത്തുന്ന പുരസ്കാരദാന പരിപാടിക്കാണ് തുടക്കം കുറിച്ചത്.
മീഡിയവൺ എം.ഡി യാസീൻ അഷ്റഫ്, കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം. ഫർമീസ്, ന്യൂസ് എഡിറ്റർ എസ്.എ. അജിംസ്, മീഡിയ സൊലൂഷൻ ഹെഡ് ജഗ്ദീപ് മുരളി എന്നിവർ പങ്കെടുത്തു. കോഴിക്കോട് ജില്ലയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 30,000ത്തോളം വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നത്. കരിയർ ഗൈഡൻസ് സെമിനാറും നടന്നു. വിദ്യാഭ്യാസ വിദഗ്ധരായ റോജേസ് ജോസ്, ജോജോ ടോമി എന്നിവർ ക്ലാസുകൾ നയിച്ചു. പെരിന്തൽമണ്ണ, തൃശൂർ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിലായി എ പ്ലസ് മുദ്ര പരിപടി നടക്കും. ആല്‍ഫ എന്‍ട്രന്‍സ് അക്കാദമിയും എലാൻസ് ലേർണിങ് പ്രൊവൈഡറുമായി സഹകരിച്ചാണ് മീഡിയവണ്‍ പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.