മാധ്യമപ്രവര്‍ത്തകർക്ക് മർദനം; മൂന്ന് പേർക്കെതിരെ നടപടി സാധ്യത
text_fieldsകോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗ്രൂപ് യോഗത്തിനിടയിൽ മർദിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമീഷന് ഡി.സി.സി പ്രസിഡൻറിന് റിപ്പോര്‍ട്ട് കൈമാറി. ആക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. കമീഷൻ റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിയുണ്ടാവുമെന്നാണ് നേതൃത്വം പറയുന്നത്. സി.വി. കുഞ്ഞികൃഷ്ണൻ, ജോണ്‍ പൂതക്കുഴി എന്നിവരാണ് കമീഷൻ അംഗങ്ങൾ. കഴിഞ്ഞ ശനിയാഴ്ച എ.ഗ്രൂപ്പിലെ വിഭാഗം നടത്തിയ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയവർക്കാണ് മർദനമേറ്റത്. മുന്‍ ഡി.സി.സി പ്രസിഡൻറ് യു. രാജീവന് അടക്കം 20 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

