Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമങ്ങൾ...

മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരായി മാറണം -മന്ത്രി പി.എ. മുഹമ്മദ് റിയാസ്

text_fields
bookmark_border
മാധ്യമങ്ങൾ സത്യത്തിന്റെ പ്രചാരകരായി മാറണം -മന്ത്രി പി.എ. മുഹമ്മദ് റിയാസ്
cancel

കോ​ഴി​ക്കോ​ട്: മാ​ധ്യ​മ​ങ്ങ​ൾ സ​ത്യ​ത്തി​ന്റെ പ്ര​ചാ​ര​ക​രാ​യി മാ​റ​ണ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബി​ന്റെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ഇ​ന്നു​വ​രെ കാ​ണാ​ത്ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ത്ത് അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​വി ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ദൃശ്യ മാധ്യമങ്ങളും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​ൽ പ​ര​സ്യ​ങ്ങ​ൾ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി മാ​റി.

വാ​ർ​ത്ത​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​ത് മാ​ർ​ക്ക​റ്റി​ങ് മേ​ഖ​ല ആ​വു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്. സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

അ​തു​പോ​ലെ ത​ന്നെ സ​ർ​ക്കാ​റി​ന്റെ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പൊ​തു ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സ് ക്ല​ബ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ടെ സ്പോ​ൺ​സ​ർ​ഷി​പ് ഏ​റ്റെ​ടു​ത്ത ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്‌​കെ​യ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ന​വ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ പു​തു​ത​ല​മു​റ​ക്ക് ല​ഭി​ക്കു​ന്ന​ത് ശ​രി​യാ​യ അ​റി​വു​ക​ളാ​ണോ എ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് അ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​ആ​സാ​ദ് മൂ​പ്പ​ന് പ്ര​സ് ക്ല​ബി​ന്റെ ഉ​പ​ഹാ​രം മ​ന്ത്രി റി​യാ​സ് കൈ​മാ​റി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള മിം​സ്‌ പ്ര​സ്‌ ഹെ​ൽ​ത്ത്‌ കാ​ർ​ഡി​ന്റെ റീ​ലോ​ഞ്ചി​ങ് ഡോ. ​ആ​സാ​ദ്‌ മൂ​പ്പ​ൻ നി​ർ​വ​ഹി​ച്ചു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ്‌ എം. ​ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സ​ഫ​ര്‍ അ​ഹ​മ്മ​ദ്, പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​നി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്‍. കി​ര​ണ്‍ ബാ​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​ജി​ല്‍ കു​മാ​ര്‍, അ​ഞ്ജ​ന ശ​ശി, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന ജന. സെക്രട്ടറി കെ.പി. വിജയകുമാർ, ആ​സ്റ്റ​ർ മിം​സ് വൈ​സ് പ്ര​സി​ഡ​ന്റ് ഫ​ർ​ഹാ​ൻ യാ​സീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​വി. ന​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നു​ശേ​ഷം ബാ​വു​ല്‍ ഗാ​യ​ക​ന്‍ ഹ​ര്‍ദി​ന്‍ ദാ​സ് ബാ​വു​ളി​ന്റെ സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut press clubMinister P.A. Muhammad Riaz
News Summary - Media should become propagandists of truth - Minister P.A. Muhammad Riaz
Next Story