Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എ മൊത്ത...

എം.ഡി.എം.എ മൊത്ത വിൽപനക്കാരൻ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ശി​ഹാ​ബു​ദ്ദീ​നെ പൊ​ലീ​സ്

കോ​ട​തി​യി​ലേ​ക്ക്

കൊ​ണ്ടു​പോ​കു​ന്നു

കോ​ഴി​ക്കോ​ട്: 15 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി മൊ​ത്ത​വി​ൽ​പ​ന​ക്കാ​ര​ൻ ചേ​വാ​യൂ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. മ​ല​പ്പു​റം പു​ളി​ക്ക​ൽ കൊ​ട്ട​പ്പു​റം ആ​ന്തി​യൂ​ർ​കു​ന്ന് കാ​ര്യ​പ്പ​റ​മ്പ​ത്ത് ശി​ഹാ​ബു​ദ്ദീ​നെ (45) യാ​ണ് ചേ​വാ​യൂ​ർ എ​സ്.​ഐ കെ.​ആ​ർ. വി​ന​യ​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കാ​റി​ൽ സൂ​ക്ഷി​ച്ച 89 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വെ​ള്ളി​മാ​ട്കു​ന്നി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന് 201 ഗ്രാം ​എം.​ഡി.​എം.​എ​യും 2.25 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്ത​ത്. ആ​റു​മാ​സ​ത്തോ​ള​മാ​യി ഇ​യാ​ൾ കു​ടും​ബ​സ​മേ​തം ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ​ജോ​ലി​യു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ ഒ​രു​വ​ർ​ഷ​മാ​യി നാ​ട്ടി​ൽ എം.​ഡി.​എം.​എ മൊ​ത്ത വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണെ​ന്ന് ചേ​വാ​യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ രാ​ജ്പാ​ൽ മീ​ണ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പെ​ടെ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ന് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഇ​യാ​ൾ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ത്ത ആ​ളാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത്. ഇ​യാ​ൾ എം.​ഡി.​എം.​എ ന​ൽ​കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ​പേ​ർ പി​ടി​യി​ലാ​കും. ന​ർ​കോ​ട്ടി​ക് അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ സി. ​പ​ട​ന്ന​യി​ൽ, സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ എ. ​ഉ​മേ​ഷ്, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ൻ, ചേ​വാ​യൂ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എ.​കെ. ആ​ഗേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ചേ​വാ​യൂ​ർ എ​സ്.​ഐ സ​ജി, ലി​വേ​ഷ്, രാ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma caseKozhikode News
News Summary - MDMA- wholesaler-arrested
Next Story