Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവൂരിലെ മൊബൈൽ കടയിലെ മോഷണം: പ്രതി ബംഗളൂരുവിൽ പിടിയിലായതായി സൂചന

text_fields
bookmark_border
arrest
cancel

മാവൂർ: കഴിഞ്ഞ വ്യാഴാഴ്ച മാവൂർ ടൗണിലെ മൊബൈൽ കടയിൽ നടന്ന മോഷണത്തിലെ പ്രതി ബംഗളൂരുവിൽ പിടിയിലായതായി സൂചന. ഇയാളെ ബുധനാഴ്ച രാവിലെ മാവൂരിൽ എത്തിക്കുമെന്നാണ് വിവരം. കെട്ടാങ്ങൽ റോഡിലെ അൽഫലാഹ് മൊബൈൽ കടയിൽനിന്ന് 1.35 ലക്ഷം രൂപയുടെ സാധനങ്ങൾ കളവ് പോയിരുന്നു.

12 മൊബൈൽ ഫോണുകളും അഞ്ച് ഹെഡ് ഫോണുമാണ് നഷ്ടപ്പെട്ടത്. കവർന്ന ഫോണുകളുടെ ഏതാനും പെട്ടികൾ കടയിൽതന്നെ ഉപേക്ഷിച്ചിരുന്നു. ഇവയുടെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് മാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നാണ് വിവരം. ഇയാൾ വിറ്റ ഫോൺ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെയാണ് പൊലീസ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Theft in a mobile shop in Mavoor-Suspect arrested in Bengaluru
Next Story