Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightബസ് കടയിലേക്ക്...

ബസ് കടയിലേക്ക് ഇടിച്ചുകയറി; നിർത്തിയിട്ട സ്കൂട്ടറും തകർന്നു

text_fields
bookmark_border
ബസ് കടയിലേക്ക് ഇടിച്ചുകയറി; നിർത്തിയിട്ട സ്കൂട്ടറും തകർന്നു
cancel
camera_alt

മാ​വൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ്

മാ​വൂ​ർ: സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സ് ഉ​രു​ണ്ട് മു​ന്നോ​ട്ടു​നീ​ങ്ങി ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റും ഇ​ടി​ച്ചു​ത​ക​ർ​ത്തു. മാ​വൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന സി​റാ​ജു​ദ്ദീ​ൻ ബ​സാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.45ഓ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. രാ​ത്രി മാ​വൂ​ർ സ്റ്റാ​ൻ​ഡി​ന്റെ വ​ട​ക്കേ അ​റ്റ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ഷോ​പ്പി​ങ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്ന് ബേ​യി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലൂ​ടെ 50 മീ​റ്റ​റോ​ളം ഉ​രു​ണ്ട് റോ​ഡി​നു കു​റു​കെ നീ​ങ്ങി എ​തി​ർ​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ലെ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ക്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ലൈ​ക്ക്’ റെ​ഡി​മെ​യ്ഡ് ഷോ​പ്പാ​ണ് ത​ക​ർ​ന്ന​ത്. ക​ട​യു​ടെ ഷ​ട്ട​ർ, മു​ൻ​വ​ശ​ത്തെ വി​ല​കൂ​ടി​യ ഗ്ലാ​സ്, സീ​ലി​ങ്, നെ​യിം​ബോ​ർ​ഡ് തു​ട​ങ്ങി​യ​വ ത​ക​ർ​ന്നു. സ​മീ​പ​ത്തെ മൊ​ബൈ​ൽ ഷോ​പ്പി​ന്റെ മു​ൻ​ഭാ​ഗ​ത്തെ സീ​ലി​ങ്ങും ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഈ ​കെ​ട്ടി​ട​ത്തി​ന്റെ മു​ന്നി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ചെ​റു​വാ​ടി സ്വ​ദേ​ശി​യു​ടെ ആ​ക്ടി​വ സ്കൂ​ട്ട​റാ​ണ് ബ​സി​ന​ടി​യി​ൽ​പെ​ട്ട് ത​ക​ർ​ന്ന​ത്. പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ സ്റ്റാ​ൻ​ഡി​ലും റോ​ഡി​ലും വാ​ഹ​ന​ങ്ങ​ളോ ആ​ളു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

രാ​ത്രി ട്രി​പ് ക​ഴി​ഞ്ഞ് നി​ർ​ത്തി​യി​ട്ട ബ​സ് രാ​വി​ലെ ഉ​രു​ണ്ടു​നീ​ങ്ങി​യ​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല. അ​പ​ക​ട​ത്തി​നു​മു​മ്പ് ബ​സി​ന​ക​ത്ത് ആ​ളു​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. മാ​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus accidentprivate busaccident
News Summary - The bus rammed into the shop- The parked scooter was also broken
Next Story