Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightമാ​വൂ​ർ പാ​ട​ത്ത്...

മാ​വൂ​ർ പാ​ട​ത്ത് ഷ​മാം കൃ​ഷി​ക്ക് നൂ​റു​മേ​നി;പാ​ര​മ്പ​ര്യ ക​ർ​ഷ​ക​ൻ എ​ൻ.​എ. മ​ര​ക്കാ​ർ ബാ​വ​യാ​ണ് ഷ​മാം വി​ള​യി​ച്ച​ത്

text_fields
bookmark_border
മാ​വൂ​ർ പാ​ട​ത്ത് ഷ​മാം കൃ​ഷി​ക്ക് നൂ​റു​മേ​നി;പാ​ര​മ്പ​ര്യ ക​ർ​ഷ​ക​ൻ എ​ൻ.​എ. മ​ര​ക്കാ​ർ ബാ​വ​യാ​ണ് ഷ​മാം വി​ള​യി​ച്ച​ത്
cancel

മാ​വൂ​ർ: ത​ണ്ണി​മ​ത്ത​നും ക​ണി​വെ​ള്ള​രി​യും ക​ക്കി​രി​യും ക​യ​മ അ​രി​യു​മെ​ല്ലാം പ​രീ​ക്ഷി​ച്ച് വി​ള​യി​ച്ച മാ​വൂ​ർ പാ​ട​ത്ത് ഷ​മാം കൃ​ഷി​യും. പാ​ര​മ്പ​ര്യ ക​ർ​ഷ​ക​ൻ എ​ൻ.​എ. മ​ര​ക്കാ​ർ ബാ​വ​യാ​ണ് ഷ​മാം വി​ള​യി​ച്ച​ത്.

ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഷ​മാം കൃ​ഷി ചെ​യ്യു​ന്ന പാ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഉ​പ​ദേ​ശ​ങ്ങ​ൾ തേ​ടി​യു​മാ​ണ് വി​ത്തി​റ​ക്കി​യ​ത്. മ​ണ​ലു​ള്ള മ​ണ്ണി​ൽ ന​ല്ല​ചൂ​ടു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ള​രാ​റു​ള്ള​ത്.

പ​ഴു​ത്ത് പാ​ക​മാ​യ ഷ​മാം വി​ള​വെ​ടു​പ്പ് മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​മു​നീ​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി വി​ജ​യ​മാ​യ​തി​നാ​ൽ തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശ്യം. ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഷ​മാ​മി​നോ​ടൊ​പ്പം ക​ണി​വെ​ള്ള​രി​യും ക​ക്കി​രി​യും ത​ണ്ണി​മ​ത്ത​നും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

ജൈ​വ​വ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി. മാ​വൂ​ർ പാ​ട​ത്ത് പ​ത്തു​വ​ർ​ഷ​മാ​യി ത​ണ്ണി​മ​ത്ത​ൻ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പാ​ട​ത്തു​വെ​ച്ച് ത​ന്നെ വി​ൽ​പ​ന​യും ന​ട​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmershamamNew cultivationKozhikode
News Summary - Shamam cultivation in Mavoor Padam reaches 100%; Traditional farmer N.A. Marakar Bava has planted Shamam
Next Story