Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_right16കാരിയെ പീഡിപ്പിച്ച...

16കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

text_fields
bookmark_border
16കാരിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
cancel
camera_alt

ഹരീഷ് ചന്ദ്രൻ

മാ​വൂ​ർ: 16കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി ഹ​രീ​ഷ് ച​ന്ദ്ര​നെ​യാ​ണ് (49) മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019ലെ ​പ്ര​ള​യ​കാ​ല​ത്ത് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് കൈ​ക​ൾ ബ​ന്ധി​ച്ചും വാ​യി​ൽ തു​ണി തി​രു​കി​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.

അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട പ്ര​തി വി​ചാ​ര​ണ​സ​മ​യ​ത്ത് ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പൂ​ന്തോ​ട്ട പ​ണി​ക്കാ​ര​നാ​യ ഇ​യാ​ൾ മാ​നി​പു​ര​ത്തെ​ത്തി​യ​താ​യി വി​വ​രം കി​ട്ടി​യ മാ​വൂ​ർ പൊ​ലീ​സ് അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടി.

മാ​വൂ​ർ സി.​ഐ കെ. ​വി​നോ​ദ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​മോ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഷി​നോ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsexually assault case
News Summary - sexually assaulting 16-year-old girl-man was arrested
Next Story