Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാവൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
മാവൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
cancel

മാവൂർ: മാവൂർ-കൂളിമാട് റോഡിൽ എളമരത്ത് സ്വകാര്യ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. എളമരം ഈർച്ചമില്ലിനു സമീപത്തെ വളവിൽ ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം.

അരീക്കോട് നിന്നും മാവൂർ വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കൊളക്കാടൻ ബസ് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ പിന്നോട്ടേക്ക് തിരിഞ്ഞ മിനിലോറി പിന്നിലുണ്ടായിരുന്ന ബുള്ളറ്റിലും ഇടിച്ചു.

പരിക്കേറ്റ ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Several people injured in bus and minilorry accident in Mavur
Next Story