മാവൂർ: ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായ വാർഡുകളിൽ കൃഷി നാശം വരുത്തുന്നവയെ വെടിവെച്ചു െകാല്ലാൻ അനുമതിയായി. അഞ്ച്, ഒമ്പത്, 10, 11, 12, 15 വാർഡുകളിൽ ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാനാണ് ഉത്തരവ്. ശല്യം രൂക്ഷമായതിനെതുടർന്ന് ജൂൺ ഒമ്പതിന് ചേർന്ന ജാഗ്രത സമിതി നടപടിയാവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ, മറ്റു ഗ്രാമപഞ്ചായത്തുകളിൽ അനുമതി കിട്ടിയിട്ടും മാവൂരിൽ നടപടിയുണ്ടായില്ല.
തുടർന്ന് മാവൂർ ടൗൺ റസിഡൻറ്സ് അസോസിയേഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകുകയും ഭാരവാഹികൾ നിരന്തരം ഫോളോഅപ് നടത്തുകയും ചെയ്തിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടി. തോക്ക് ലൈസൻസുള്ള എ.കെ. ബിജുവിനാണ് വെടിവെക്കാൻ അനുമതി നൽകിയത്.