Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightവായോളി...

വായോളി വീട്ടുമുറ്റത്ത് ഇനി ഹാഷിമി​െൻറ കളിചിരിയില്ല

text_fields
bookmark_border
വായോളി വീട്ടുമുറ്റത്ത് ഇനി ഹാഷിമി​െൻറ കളിചിരിയില്ല
cancel
camera_alt

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമി​െൻറ സൈക്കിൾ വീട്ടുമുറ്റത്ത് അനാഥമായിക്കിടക്കുന്നു

മാ​വൂ​ർ: വാ​യോ​ളി വീ​ട്ടു​മു​റ്റ​ത്ത് പ​ന്തു​ത​ട്ടി​യും സൈ​ക്കി​ൾ ച​വി​ട്ടി​യും ക​ളി​ക്കാ​ൻ ഇ​നി മു​ഹ​മ്മ​ദ് ഹാ​ഷി​മി​ല്ല. സം​സ്ഥാ​ന​ത്ത് നി​പ​യു​ടെ മൂ​ന്നാം വ​ര​വി​ൽ കു​ട്ടി​ത്തം മാ​റാ​ത്ത ഹാ​ഷി​മി​െൻറ ജീ​വ​നാ​ണ് ക​വ​ർ​ന്ന​ത്. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ പാ​ഴൂ​ർ മു​ന്നൂ​ര് വാ​യോ​ളി അ​ബൂ​ബ​ക്ക​ർ-​വാ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​നെ​യാ​ണ് അ​തി​തീ​വ്ര വൈ​റ​സാ​യ നി​പ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​നി ഈ ​വീ​ട്ടി​ൽ പി​താ​വും മാ​താ​വും മാ​ത്രം. കൊ​ടി​യ​ത്തൂ​ർ പി.​ടി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സി​ലാ​ണ് ഹാ​ഷിം പ​ഠി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ചേ​ർ​ന്ന സ്കൂ​ളി​ലെ കൂ​ട്ടു​കാ​രെ ഒ​രു​നോ​ക്കു​കാ​ണാ​ൻ​പോ​ലും ക​ഴി​യാ​തെ​യാ​ണ് ഹാ​ഷി​മി​െൻറ വി​ട​വാ​ങ്ങ​ൽ. കോ​വി​ഡ് കാ​ര​ണം ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലാ​യ​തി​നാ​ൽ മൊ​ബൈ​ൽ സ്​​ക്രീ​നി​ലെ ദൃ​ശ്യ​ങ്ങ​ളി​ലൊ​തു​ങ്ങി ഹാ​ഷി​മു​മാ​യി സ​ഹ​പാ​ഠി​ക​ൾ​ക്കു​ള്ള പ​രി​ച​യം. പാ​ഴൂ​ർ എ.​യു.​പി സ്കൂ​ളി​ലാ​ണ് ഏ​ഴാം​ത​രം വ​രെ ഹാ​ഷിം പ​ഠി​ച്ച​ത്. ഓ​ൺ​ലൈ​ൻ ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ സ​മീ​പ​വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കാ​നി​റ​ങ്ങും. പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ഈ ​കൂ​ട്ടു​കാ​രെ​ല്ലാം ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അർധരാത്രി നാടുണർന്നു; ജാഗ്രതക്കായി

മാ​വൂ​ർ: ശ​നി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ 12കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ചെ​ന്ന സ​ന്ദേ​ശം വ​ന്ന​തു​മു​ത​ൽ നാ​ടു​ണ​ർ​ന്ന് ജാ​ഗ്ര​ത തു​ട​ങ്ങി. 12ഓ​ടെ അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ സു​ദ​ർ​ശ​ന​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് പാ​ഴൂ​രി​ലെ​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഓ​ളി​ക്ക​ൽ ഗ​ഫൂ​റും അം​ഗ​ങ്ങ​ളാ​യ ഇ.​പി. വ​ത്സ​ല​യും റ​ഫീ​ഖും ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ​മാ​രും മാ​വൂ​ർ സി.​ഐ വി​നോ​ദ​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി.​ആ​ർ. രേ​ഷ്മ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള മു​ഴു​വ​ൻ വ​ഴി​ക​ളും അ​ട​ച്ചു. പാ​ഴൂ​രി​ലെ​യും സ​മീ​പ വാ​ർ​ഡു​ക​ളി​ലെ​യും പോ​ക്ക​റ്റ് റോ​ഡു​ക​ളാ​ണ് അ​ർ​ധ​രാ​ത്രി​ത​ന്നെ അ​ട​ച്ച​ത്. വീ​ടു​ക​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി. പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ് റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ച് പൊ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പി​രി​ഞ്ഞു​പോ​യ​ത്. രാ​വി​ലെ ഒ​മ്പ​തോ​ടെ കൂ​ളി​മാ​ട്-​പു​ൽ​പ​റ​മ്പ് റോ​ഡും അ​ട​ച്ചു. കൂ​ളി​മാ​ട് മാ​വൂ​ർ പൊ​ലീ​സും പു​ൽ​പ​റ​മ്പി​ൽ മു​ക്കം പൊ​ലീ​സും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​ഴൂ​ർ, മു​ന്നൂ​ര് പ്ര​ദേ​ശ​ത്ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ​മാ​ർ രം​ഗ​ത്തു​ണ്ട്. കൂ​ളി​മാ​ടി​ൽ ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി. കൂ​ളി​മാ​ട്, പാ​ഴൂ​ർ, ചി​റ്റാ​രി​പി​ലാ​ക്ക​ൽ, പു​ൽ​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ 16 സ്ഥ​ല​ത്ത് റോ​ഡു​ക​ൾ അ​ട​ച്ചു.



നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അർധരാത്രിതന്നെ പ്രദേശത്തെ റോഡുകൾ അടക്കുന്നു


നി​പ: നിയന്ത്രണം മൂന്ന്​ തദ്ദേശ സ്ഥാപന പരിധിയിൽ

മാ​വൂ​ർ: നി​പ സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ​യും പ​രി​ധി​യി​ൽ​പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച വാ​ർ​ഡാ​യ ചാ​ത്ത​മം​ഗ​ലം ഒ​മ്പ​താം വാ​ർ​ഡ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​ത​ന്നെ അ​ട​ച്ചി​രു​ന്നു. സ​മീ​പ വാ​ർ​ഡു​ക​ളി​ലും റോ​ഡു​ക​ൾ അ​ട​ച്ച് ഗ​താ​ഗ​തം ത​ട​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്ര​ണം വ്യാ​പി​പ്പി​ക്കാ​ൻ ആ​േ​ലാ​ചി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ പ്ര​ധാ​ന റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത് കൂ​ളി​മാ​ട്-​പു​ൽ​പ​റ​മ്പ് ഭാ​ഗ​ത്താ​ണ്. ഇ​വി​ടെ പൊ​ലീ​സ് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ്

കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ച്​ മ​രി​ച്ച കു​ട്ടി​യു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലു​ള്ള​വ​രെ അ​ടി​യ​ന്ത​ര​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആം​ബു​ല​ന്‍സ് സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ് നി​ർ​ദേ​ശി​ച്ചു. നി​പ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി സ​ന്ദ​ര്‍ശി​ച്ച ശേ​ഷം അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​രു വാ​ര്‍ഡ് ഇ​വ​ർ​ക്കാ​യി ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കും. നി​പ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വു​ക​ള്‍ ഉ​ട​ന്‍ നി​ക​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആശങ്കപ്പെടാനില്ലെന്ന്​

കോഴിക്കോട്​: ഓമശ്ശേരി ശാന്തി ആശുപത്രിയിൽ നിപ ബാധയുള്ളയാളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട്​ ആശങ്കപ്പെടാനില്ലെന്ന്​ അധികൃതർ അറിയിച്ചു. എമർജൻസി ഡിപ്പാർട്മെൻറിൽ എത്തിയ രോഗിയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ്​ ഡോക്ടർ, നഴ്​സുമാർ എന്നിവർ പരിചരിച്ചത്. മാസ്ക് ധരിച്ചതിനാൽ ​സ്രവങ്ങളും മറ്റും പുറത്തേക്കുവരുന്ന അവസ്ഥയില്ലായിരുന്നു. ഒരു മണിക്കൂറിനകം മൊബൈൽ ഐ.സി.യു വാഹനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്​തു. പൂർണ സുരക്ഷസംവിധാനം പാലിച്ചതിനാൽ സ്ഥാപനത്തിലെ ആർക്കും പ്രയാസം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗിയുമായി ബന്ധപ്പെട്ട ജീവനക്കാർ ക്വാറൻറീനിലാണെന്നും അറിയിപ്പിൽ പറയുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashimNipah virus
News Summary - Nipah reappears in Kozhikode
Next Story