Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightകേന്ദ്രസംഘം...

കേന്ദ്രസംഘം പരിശോധനക്കെത്തി; ഉറവിടം റമ്പുട്ടാൻ പഴത്തിൽനിന്നെന്ന്​ സംശയം

text_fields
bookmark_border
കേന്ദ്രസംഘം പരിശോധനക്കെത്തി; ഉറവിടം റമ്പുട്ടാൻ പഴത്തിൽനിന്നെന്ന്​ സംശയം
cancel
camera_alt

നിപ ബാധിച്ച് വിദ്യാർഥി മരിച്ച പാഴൂർ പ്രദേശം ദേശീയ രോഗനിവാരണ സംഘം സന്ദർശിക്കുന്നു 

മാ​വൂ​ർ: നി​പ ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ച പാ​ഴൂ​ർ മു​ന്നൂ​ര് പ്ര​ദേ​ശം കേ​ന്ദ്ര​സം​ഘം സ​ന്ദ​ർ​ശി​ച്ചു. 12കാ​ര​ന് രോ​ഗം പ​ക​ർ​ന്ന​ത് റ​മ്പു​ട്ടാ​ൻ പ​ഴ​ത്തി​ൽ​നി​ന്നാണെന്ന്​ കേ​ന്ദ്ര സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സംശയിക്കുന്നു. മു​ഹ​മ്മ​ദ് ഹാ​ഷി​മിെൻറ പി​താ​വ് അ​ബൂ​ബ​ക്ക​റിെൻറ ഉ​ട​മ​സ്ഥ​ത​യി​ൽ പു​ൽ​പ​റ​മ്പ് ച​ക്കാ​ല​ൻ​കു​ന്നി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ റ​മ്പു​ട്ടാ​ൻ മ​ര​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ബൂ​ബ​ക്ക​ർ ഇ​തി​ലെ പ​ഴ​ങ്ങ​ൾ പ​റി​ച്ച് വീ​ട്ടി​ൽ​കൊ​ണ്ടു​വ​ന്നി​രു​ന്നു. മു​ഹ​മ്മ​ദ് ഹാ​ഷിം ഇ​ത് ക​ഴി​ച്ചി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. വീ​ട്ടി​ലു​ള്ള​വ​ർ​ക്കു​പു​റ​മെ പ​രി​സ​ര​ വീ​ട്ടി​ലു​ള്ള കു​ട്ടി​ക​ളും ഇ​ത് ക​ഴി​ച്ചി​രു​ന്നു​വ​ത്രെ. ഇ​വ​രെ​ല്ലാ​വ​രും നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്. കേ​ന്ദ്ര​സം​ഘ​വും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും റ​മ്പു​ട്ടാ​ൻ മ​ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ല പ​ഴ​ങ്ങ​ളും പ​ക്ഷി​ക​ൾ കൊ​ത്തി​യ നി​ല​യി​ലാ​ണ്. മ​ര​ത്തി​ൽ വ​വ്വാ​ലു​ക​ളും വ​രാ​റു​ണ്ടെ​ന്ന് പ​രി​സ​ര വാ​സി​ക​ൾ പ​റ​യു​ന്നു. രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് റ​മ്പു​ട്ടാ​നി​ൽ​നി​ന്നാ​ണോ​യെ​ന്ന് വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​വൂ എ​ന്ന് കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തിെൻറ ത​ല​വ​ൻ ഡോ. ​പി. ര​വീ​ന്ദ്ര​ൻ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

ബാല​‍െൻറ റൂട്ട്​ മാപ്പ്​​ ഇങ്ങനെ

കോ​ഴി​ക്കോ​ട്​: നി​പ കാ​ര​ണം മ​ര​ണം സ്​​ഥി​രീ​ക​രി​ച്ച ബാ​ല​‍െൻറ ആ​ഗ​സ്​​റ്റ്​​ 27 മു​ത​ലു​ള്ള റൂ​ട്ട്​​ മാ​പ്പ്​ ആ​രോ​ഗ്യ​വി​ഭാ​ഗം പു​റ​ത്തു​വി​ട്ടു. ആ​ഗ​സ്​​റ്റ്​​ 27ന്​ ​വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​നും 5.30നു​മി​ട​യി​ൽ പാ​ഴൂ​രി​ൽ അ​യ​ൽ​പ​ക്ക​ത്തെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ച്ച കു​ട്ടി 28ന്​ ​മു​ഴു​വ​ൻ വീ​ട്ടി​ലാ​യി​രു​ന്നു. 29ന്​ ​ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.30നും 8.45​നു​മി​ട​യി​ൽ ഓ​​ട്ടോ​യി​ൽ എ​ര​ഞ്ഞി​മാ​വി​ൽ ഡോ. ​മു​ഹ​മ്മ​ദി​‍െൻറ സെ​ൻ​ട്ര​ൽ ക്ലി​നി​ക്കി​ലെ​ത്തി. രാ​വി​ലെ ഒ​മ്പ​തി​ന്​ ഓ​​ട്ടോ​യി​ൽ തി​രി​ച്ച്​ വീ​ട്ടി​ലെ​ത്തി. 30ന്​ ​വീ​ട്ടി​ലാ​യി​രു​ന്നു. 31ന്​ ​ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 9.58നും 10.30​നു​മി​ട​യി​ൽ അ​മ്മാ​വ​‍െൻറ ഓ​​ട്ടോ​യി​ൽ മു​ക്കം ഇ.​എം.​എ​സ് ആ​ശു​പ​ത്രി​​യി​ൽ. അ​ന്ന്​ 10.30നും 12​നു​മി​ട​യി​ൽ അ​തേ ഓ​​ട്ടോ​യി​ൽ ഓ​മ​ശ്ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലെ​ത്തി. ഒ​രു​മ​ണി​ക്ക്​ ആ​ം​ബു​ല​ൻ​സി​ൽ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ​െസ​പ്റ്റം​ബ​ർ ഒ​ന്നി​ന്​ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന്​ ​ആം​ബു​ല​ൻ​സി​ൽ കോ​ഴി​ക്കോ​ട്​ മിം​സ്​ ആ​ശു​പ​ത്രി ഐ.​സി.​യു​വി​ൽ.

മാതാപിതാക്കളെ മെഡിക്കൽ കോളജിലേക്കു മാറ്റി

മാ​വൂ​ർ: മു​ഹ​മ്മ​ദ് ഹാ​ഷി​മിെൻറ മാ​താ​പി​താ​ക്ക​ളെ​യും പി​തൃ​സ​ഹോ​ദ​ര​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

ശ​രീ​ര​വേ​ദ​ന​യും അ​സ്വാ​സ്ഥ്യ​വും തോ​ന്നി​യ​തി​നെ​തു​ട​ർ​ന്നാ​ണിത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ തി​ങ്ക​ളാ​ഴ്​​ച​ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തും. പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍നി​ന്ന് ഇ​തി​നാ​യി സം​ഘ​മെ​ത്തി ലാ​ബ് സ​ജ്ജീ​ക​രി​ക്കും. ഇതിൽ പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ ക​ണ്‍ഫ​ര്‍മേ​റ്റി​വ് പ​രി​ശോ​ധ​ന ന​ട​ത്തും. 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഈ ​ഫ​ലം ല​ഭ്യ​മാ​ക്കാ​മെ​ന്ന് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ പ​റ​ഞ്ഞു.

സഹായകമായത്​​ സ്വകാര്യ ആശുപത്രിയുടെ ജാഗ്രത

കോഴിക്കോട്​: നിപയുടെ രണ്ടാം വരവ്​ കൈവിട്ടു പോകാതിരിക്കാൻ സഹായകമായത്​ സ്വകാര്യ ആശുപത്രിയുടെ ജാഗ്രത. വൈറൽ എൻസഫലൈറ്റിസ്​ ബാധിച്ച ഏതു രോഗിക്കും നിപ സാധ്യത ഉണ്ടാവാമെന്ന നിഗമനത്തിൽ പരിശോധന നടത്തണമെന്നാണ്​ ചട്ടം. ഇതി​‍െൻറ അടിസ്ഥാനത്തിൽ മുഹമ്മദ്​ ഹിഷാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ സ്രവ പരിശോധനക്ക്​​ പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്കയക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. മെഡി.കോളജിൽനിന്ന്​ വെൻറിലേറ്ററിലാണ് രോഗിയെ കൊണ്ടുവന്നത്​. നിപ പോസിറ്റിവാണെന്ന്​ സ്ഥിരീകരിച്ച്​ താമസിയാതെ കുട്ടി മരിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hashimNipah virus
News Summary - Nipah reappears in Kozhikode
Next Story