Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന്...

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഫോൺ നൽകി സ്കൂൾ വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഫോൺ നൽകി സ്കൂൾ വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

ജം​ഷാ​ദ്​

മാ​വൂ​ർ: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി വി​ദ്യാ​ർ​ഥി​നി​യെ വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. താ​ത്തൂ​ർ സ്വ​ദേ​ശി ജം​ഷാ​ദി​നെ​യാ​ണ് (36) പോ​ക്സോ നി​യ​മ​പ്ര​കാ​രം മാ​വൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​തു സം​ബ​ന്ധി​ച്ച്​ മാ​വൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മാ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ വി.​ആ​ർ. രേ​ഷ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ൺ ഇ​ല്ലാ​ത്ത​തി​െൻറ പേ​രി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫോ​ൺ വാ​ങ്ങി​ന​ൽ​കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തു​വ​ഴി കു​ട്ടി​യെ വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മാ​വൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.

നേ​ര​േ​ത്ത മ​റ്റൊ​രു കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​യാ​ളെ മു​ക്കം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​യാ​ളെ പോ​ക്സോ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ.​എ​സ്.​ഐ സ​ജീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ദീ​പ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, എം.​സി. ലി​ജു​ലാ​ൽ, സു​മോ​ദ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolgirlseduce
News Summary - Man arrested for trying to seduce a schoolgirl by giving her a phone for online study
Next Story