Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
wild boar attack
cancel
camera_alt

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​മി​ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ

ചി​കി​ത്സ​യി​ൽ

മാ​വൂ​ർ: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മാ​വൂ​ർ സൗ​ത്ത് അ​ര​യ​ങ്കോ​ട് വ​ള​യ​ങ്കോ​ട്ടു​മ്മ​ൽ ആ​മി​ന​ക്കാ​ണ് (60) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ വീ​ടി​ന​ടു​ത്തു​ള്ള റോ​ഡി​ൽ​വെ​ച്ചാ​ണ് ആ​ക്ര​മ​ണം. ആ​ടി​ന് ഇ​ല​ക​ൾ ശേ​ഖ​രി​ക്കാ​ൻ വീ​ടി​ന​ടു​ത്ത വ​യ​ലി​ലേ​ക്ക് പോ​കു​മ്പോ​ൾ ഓ​ടി​വ​ന്ന കാ​ട്ടു​പ​ന്നി കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സൗ​ത്ത് അ​ര​യ​ങ്കോ​ട് -മു​ക്കി​ൽ റോ​ഡി​ലാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് റോ​ഡി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.

വീ​ണി​ട​ത്തു​വെ​ച്ചും പ​ന്നി ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ആ​മി​ന വീ​ട്ടി​ലെ​ത്തി സം​ഭ​വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. ശ​രീ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ച​ത​വും പൊ​ട്ട​ലും പ​രി​ക്കു​മു​ണ്ട്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കും ച​ത​വു​പ​റ്റി.

ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടു​പ​ന്നി​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ഇ​വ​ർ ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ പ​ശു​വി​നെ കെ​ട്ടാ​ൻ പോ​കു​മ്പോ​ൾ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കാ​ൻ കു​തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. പ​രി​സ​ര​വാ​സി ഓ​ടി​വ​ന്നാ​ണ് അ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild Animal AttackInjuredwild boar
News Summary - Housewife seriously injured in wild boar attack
Next Story