Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightപുഴയിൽ മുങ്ങിത്താണ...

പുഴയിൽ മുങ്ങിത്താണ 17കാരനെ രക്ഷപ്പെടുത്തി യുവാക്കൾ

text_fields
bookmark_border
പുഴയിൽ മുങ്ങിത്താണ 17കാരനെ രക്ഷപ്പെടുത്തി യുവാക്കൾ
cancel
camera_alt

വെ​ള്ള​പ്പോ​ക്കി​ൽ മൂസ, എം.കെ. അൽത്താഫ്, സി.കെ. മസ്റൂർ

മാ​വൂ​ർ: ചാ​ലി​യാ​റി‍െൻറ പോ​ഷ​ക​ന​ദി​യാ​യ ചെ​റു​പു​ഴ​യി​ൽ മു​ങ്ങി​പ്പോ​യ 17കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ മാ​തൃ​ക​യാ​യി. തെ​ങ്ങി​ല​ക്ക​ട​വ് വെ​ള്ള​പ്പോ​ക്കി​ൽ മൂ​സ, സു​ഹൃ​ത്തു​ക്ക​ളാ​യ എം.​കെ. അ​ൽ​ത്താ​ഫ്, സി.​കെ. മ​സ്റൂ​ർ എ​ന്നി​വ​രാ​ണ് മാ​തൃ​ക​യാ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് തെ​ങ്ങി​ല​ക്ക​ട​വ് ഉ​ണി​ക്കൂ​ർ ഭാ​ഗ​ത്ത് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​വൂ​ർ പാ​റ​മ്മ​ൽ സ്വ​ദേ​ശി​യാ​യ 17കാ​ര​നും കൂ​ട്ടു​കാ​ര​നും വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​ത്. തെ​ങ്ങി​ല​ക്ക​ട​വി​ൽ ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ​താ​യി​രു​ന്നു 17കാ​ര​ൻ. ഒ​രാ​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും മ​റ്റേ​യാ​ൾ ആ​ഴ​ത്തി​ലേ​ക്ക് താ​ഴ്ന്നു​പോ​യി. ആ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന മൂ​സ​യും കൂ​ട്ടു​കാ​രും ബ​ഹ​ളം ​കേ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു. മൂ​സ പു​ഴ​യി​ൽ മു​ങ്ങി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ര​ക്കെ​ത്തി​ച്ച​ശേ​ഷം മൂ​ന്നു പേ​രും കൂ​ടി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് ബോ​ധം തി​രി​ച്ചു കി​ട്ടി​യ​ത്. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​ക​രാ​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedrescued
News Summary - 17 year-old boy who drowned in river rescued by youths
Next Story