Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രമക്കേട് നടത്തിയെന്ന് പരാതിയുള്ളയാളെ തിരിച്ചെടുത്തു; ജോലി നഷ്ടമായത് മറ്റൊരാൾക്ക്
text_fieldsbookmark_border
പുതിയങ്ങാടി: സർക്കാർ നൽകുന്ന സൗജന്യ കിറ്റിലെ സാധനങ്ങളിൽ അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചതിന്റെ പേരിൽ പരാതിക്കിടയാക്കിയ ആളെ ജോലിക്ക് തിരിച്ചെടുത്തതോടെ മറ്റൊരാളുടെ തൊഴിൽ നഷ്ടമായതായി പരാതി.
കുണ്ടൂപറമ്പ് മാവേലി സ്റ്റോറിലെ മാനേജറും ദിവസവേതന തൊഴിലാളിയായ സ്ത്രീയും ചേർന്ന് നടത്തിയ ക്രമക്കേട് വാർത്തയാകുകയും മാനേജറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സ്ത്രീ ജോലിക്ക് വരാതിരിക്കുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ദിവസം മുതൽ പരാതിക്കിടവരുത്തിയ സ്ത്രീ വീണ്ടും കുണ്ടൂപറമ്പിലെ മാവേലി സ്റ്റോറിൽതന്നെ ജോലിയിൽ പ്രവേശിക്കുകയും അതേ മാവേലി സ്റ്റോറിൽ എട്ടുവർഷമായി ദിവസവേതന തൊഴിലാളിയായിരുന്ന കുണ്ടൂപറമ്പ് സ്വദേശിനിയായ മറ്റൊരു സ്ത്രീയെ പിരിച്ചുവിടുകയും ചെയ്തതായാണ് പരാതി.
Next Story

