മാറ്റർ ലാബ് പ്രവർത്തനം തുടങ്ങി
text_fieldsഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റിയുടെ സംരംഭമായ മാറ്റർലാബ് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സമീപം
കോഴിക്കോട്: തെക്കേ ഇന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ ഗുണപരിശോധന ലാബായ മാറ്റർ ലാബ് കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ സംരംഭമായ മാറ്റർ ലാബ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
നിർമാണരംഗം ഉൾപ്പെടെ എല്ലാത്തരം വ്യവസായ മേഖലകൾക്കും സർക്കാറിനും വ്യക്തികൾക്കും ആവശ്യമുള്ള പലതരം പരിശോധനകൾ ചെയ്യാവുന്ന ലബോറട്ടറി കോഴിക്കോട് തിരുവണ്ണൂർ മിനി ബൈപാസിലാണ്. ഉദ്ഘാടനച്ചടങ്ങിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷതവഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ലാബിന്റെ ലോഗോ പ്രകാശനം ചെയ്തു.
മാറ്റർ ലാബ് ജനറൽ മാനേജർ ഫ്രെഡി സോമൻ പദ്ധതി വിശദീകരിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ കെ. നിർമല, ജോയന്റ് രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റീസ് കോഴിക്കോട് ബി. സുധ, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, മാനേജിങ് ഡയറക്ടർ എസ്. ഷാജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

