ആധുനിക നിരീക്ഷണമൊരുക്കി പള്ളി തുറന്നു
text_fieldsകോഴിക്കോട്: ലോക് ഡൗണിന് ശേഷം തുറന്ന നഗരത്തിലെ പുരാതനമായ കുറ്റിച്ചിറ ഹൈദ്രൂസ് പള്ളിയിൽ പ്രാർഥനക്കെത്തുന്നവരെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും അത്യാധുനിക സംവിധാനം ഏർപ്പെടുത്തി. പള്ളിയിൽ എത്തുന്നവർ നിരീക്ഷണ സംവിധാനത്തിന് മുന്നിൽ നിന്ന് പേരും ഫോൺ നമ്പറും താമസ സ്ഥലവും പറയുകയും അവ യന്ത്രത്തിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും പള്ളിയിൽ ആരൊക്കെ വന്നുവെന്ന് പടമടക്കം പരിശോധിക്കാം. സ്ഥിരമായി പള്ളിയിലെത്തുന്നവർക്ക് ഡിജിറ്റൽ കാർഡും പള്ളിക്കമ്മിറ്റി ഏർപ്പെടുത്തി. കാർഡ് ഉപയോഗിച്ച് ഇവർക്ക് പ്രവേശനമാവാം. കാർഡ് നമ്പർ പറഞ്ഞാൽ പള്ളിയിലെത്തുന്നയാളെപ്പറ്റിയുള്ള പൂർണ വിവരം ഇതുവഴി ലഭ്യമാവാവും.
പള്ളി ജനറൽബോഡിയംഗങ്ങളായ മമ്മിക്കാവീട് മുഹമ്മദ് സജാദ്, അലിഹസൻമരക്കാരകം ആദം ഫവാസ് എന്നിവർ ചേർന്നാണ് 400 കൊല്ലത്തിലേറെ പഴക്കമുള്ള പള്ളിയിൽ ന്യൂജെൻ സൗകര്യങ്ങൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
