അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനത്തിന് ഒരുങ്ങി മര്‍കസ് നോളജ് സിറ്റി
text_fieldsകോഴിക്കോട്: മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, മെഡിസിന്‍ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മെഡിക്കല്‍ സമ്മേളനത്തിന് ഒരുങ്ങി മര്‍കസ് നോളജ് സിറ്റി. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം വളര്‍ത്തിയെടുക്കുക, സമൂഹത്തില്‍ ആരോഗ്യബോധവത്കരണം നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് തുടങ്ങിയ കലാലയങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സമ്മേളനത്തിനെത്തും.
രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന സമ്മേളനത്തില്‍ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും.
മെഡിസിന്‍ ഇന്ത്യ സ്ഥാപകന്‍ ഡോ. ശുജ പുനേക്കറിന്റെ അധ്യക്ഷതയില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. എ.എസ് പാട്ടീല്‍, ഡോ. ആസാദ് മൂപ്പന്‍, ഡോ. അനീശ് ബഷീര്‍, ഡോ. പി വി ശംസുദ്ദീന്‍, ഡോ. ശൈഖ് ശാഹുല്‍ ഹമീദ് സംസാരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ശുജ പുനേക്കര്‍, ഡോ. ഗോപകുമാരന്‍ കര്‍ത്ത, ഡോ. അമീര്‍ ഹസന്‍, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

