Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരക്കൊല്ലം...

അരക്കൊല്ലം നന്നാക്കിയിട്ടും പണിതീരാതെ നഗര ​റോഡ്

text_fields
bookmark_border
road
cancel
camera_alt

മാ​ങ്കാ​വ് ക​ൽ​പ​ക തി​യ​റ്റ​ർ റോ​ഡ്

കോ​ഴി​ക്കോ​ട്: എ​ട്ട് മാ​സ​ത്തോ​ള​മാ​യി ന​ന്നാ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും പ​ണി​തീ​രാ​തെ റോ​ഡ്. കോ​ർ​പ​റേ​ഷ​ന്റെ മാ​ങ്കാ​വ് ക​ല്പ​ക തി​യ​റ്റ​ർ റോ​ഡാ​ണ് നാ​ട്ടു​കാ​രു​ടെ ത​ല​വേ​ദ​ന​യാ​യ​ത്. കൗ​ൺ​സി​ല​ർ ഓ​മ​ന മ​ധു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നെ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം വി​ളി​ച്ചു. ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​യാ​ണ് പൊ​ളി​ച്ചി​ട്ട റോ​ഡി​ന്റെ പ​ണി നീ​ളു​ന്ന​തെ​ന്ന് കൗ​ൺ​സി​ല​ർ അ​റി​യി​ച്ചു.

മ​ഴ​യാ​ണെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു ഇ​തു​വ​രെ പ​ണി നീ​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ഇ​പ്പോ​ൾ മ​ഴ മാ​റി​യി​ട്ടും പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. പ​ല ത​വ​ണ ഇ​ട​പെ​ട്ടി​ട്ടും ക​രാ​റു​കാ​ര​ൻ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​ഴ​യൊ​ന്ന് ചാ​റി​യാ​ൽ കാ​ൽ​ന​ട യാ​ത്ര​പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. ഈ ​ആ​ഴ്ച കൂ​ടി പ​ണി ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ആ​ഴ്ച കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലും കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ലും കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

നാ​ട്ടു​കാ​ർ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ​റെ കാ​ണാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ അ​ടു​ത്ത​യാ​ഴ്ച പ​ണി തു​ട​ങ്ങാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​ർ​ക്ക് വി​ശ്വാ​സ​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. വാ​ർ​ഡ് ക​മ്മ​ിറ്റി നേ​ര​ത്തേ ത​ന്നെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി കൊ​ടു​ത്ത​താ​ണ്.

ധി​ക്കാ​ര​പ​ര​മാ​യാ​ണ് ക​രാ​റു​കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. മൊ​ത്തം 18 ല​ക്ഷ​ത്തി​ന്റെ ക​രാ​റാ​ണ് റോ​ഡ് പ​ണി​ക്ക് ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11നാ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്. വ​ശ​ങ്ങ​ളി​ൽ ഓ​വു​ചാ​ൽ കെ​ട്ടി റോ​ഡ് ഉ​യ​രം കൂ​ട്ടി ന​വീ​ക​രി​ക്കാ​നാ​യി​രു​ന്നു ക​രാ​ർ.

റോ​ഡി​ൽ ഇ​റ​ക്കി​യ ക​ല്ലി​ൽ വീ​ണ് ഇ​തി​ന​കം നാ​ല് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് ത​ൽ​ക്കാ​ല​ത്തേ​ക്ക് നി​ര​പ്പാ​ക്കി ന​ൽ​കാ​ൻ പ​റ​ഞ്ഞി​ട്ടും ഒ​ന്നും ചെ​യ്തി​ല്ല. ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ർ​പ​റേ​ഷ​ന് കൗ​ൺ​സി​ല​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ൽ​പ​ക, ചാ​ലി​യി​ൽ, കു​ള​ങ്ങ​ര​പ്പീ​ടി​ക, കി​ണാ​ശ്ശേ​രി, ക​ച്ചേ​രി​ക്കു​ന്ന്, മാ​ങ്കാ​വ്, ത​ളി​ക്കു​ള​ങ്ങ​ര, പ​ട്ടേ​ൽ​താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം എ​ളു​പ്പ​വ​ഴി​യാ​ണി​ത്. ആ​ഴ്ച​വ​ട്ടം സ്കൂ​ളി​ലേ​ക്കും മ​റ്റും ബൈ​പാ​സ് ക​ട​ക്കാ​തെ എ​ളു​പ്പം പോ​കാ​വു​ന്ന വ​ഴി​കൂ​ടി​യാ​ണ്. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണ് ഈ ​അ​നാ​സ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangav Kalpaka Theater Road
News Summary - Mangav Kalpaka Theater Road
Next Story