Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിലിൽനിന്നിറങ്ങിയ യുവാവി​െൻറ ആക്രമണം; വൃദ്ധദമ്പതികൾക്കടക്കം പരിക്ക്​

text_fields
bookmark_border
ജയിലിൽനിന്നിറങ്ങിയ യുവാവി​െൻറ ആക്രമണം; വൃദ്ധദമ്പതികൾക്കടക്കം പരിക്ക്​
cancel

കോഴിക്കോട്​: കോവിഡ്​കാല ഇളവിൽ ജയിലിൽനിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക്​ പരിക്ക്​. മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ്​യുടെ ആക്രമണത്തിലാണ്​ അയൽവാസിയായ ചെരിച്ചിൽ മീത്തൽ മൂസ​ക്കോയ, ഭാര്യ ആമിന, മരുമകൾ റുസ്​ന എന്നിവർക്ക്​ പരിക്കേറ്റത്​. ഇവരെ ഗവ. ബീച്ച്​ ജനറൽ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ്​ക്കും മാതാവ്​ അംബികക്കുമെതിരെ ചേവായൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്​.

കഴിഞ്ഞ അഞ്ചു വർഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന്​ പരിക്കേറ്റവർ പറഞ്ഞു. ലഹരിക്ക്​ അടിമയായ അക്ഷയ്​ റെയിൽവേ ഗേറ്റ്​കീപ്പറെ അടിച്ചുപരിക്കേൽപിച്ചതിലടക്കമുള്ള കേസുകളിൽ പ്രതിയാണ്​. കോവിഡ്​ ഇളവിൽ ജയിലിൽനിന്ന്​ ഇറങ്ങിയതാണ്​. മൂസ​ക്കോയയുടെ വീട​ിെൻറ ചില്ലുകൾ എറിഞ്ഞുതകർക്ക​ുന്നതും ഇയാളുടെ പതിവാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man who released from jail attacked old age couple; injured
Next Story