Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകവർന്ന ബൈക്ക്...

കവർന്ന ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടയാൾ അറസ്റ്റിൽ

text_fields
bookmark_border
bike stolen
cancel
camera_alt

അ​ബ്ദു​ൽ ശു​ഹൈ​ബ് 

കോ​ഴി​ക്കോ​ട്: പൊ​ലീ​സ് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ ക​വ​ർ​ന്ന ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ട യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കാ​സ​ർ​കോ​ട് ​​ചെ​ർ​ക്ക​ളം സ്വ​ദേ​ശി പൈ​ക്ക ഹൗ​സി​ൽ അ​ബ്ദു​ൽ ശു​ഹൈ​ബി​നെ​യാ​ണ് (20) ന​ട​ക്കാ​വ് പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ പി.​കെ. ജി​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ട്ടാ​രം റോ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്ത​വെ പൊ​ലീ​സി​നെ ക​ണ്ട ഇ​യാ​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ന്റെ പി​ന്നി​ലെ ന​മ്പ​ർ പ്ലേ​റ്റ് അ​ഴി​ച്ചു​മാ​റ്റി​യ​താ​യും മു​ന്നി​ൽ വ്യാ​ജ ന​മ്പ​റാ​ണ് പ​തി​ച്ച​​തെ​ന്നും മ​ന​സ്സി​ലാ​യി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ബൈ​ക്ക് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ള​വു​പോ​യ​താ​ണെ​ന്നും ഉ​ട​മ​സ്ഥ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​​​ണ്ടെ​ന്നും ക​​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തോ​​​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​യാ​ൾ കോ​ഴി​ക്കോ​ട്ടെ ജ്യൂ​സ് ക​ട​യി​ൽ ജ്യൂ​സ് മേ​ക്ക​റാ​യി ജോ​ലി​​ചെ​യ്തു​വ​രു​ക​യാ​​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. കാ​സ​ർ​കോ​ടു​ള്ള സു​ഹൃ​ത്തു​മാ​യി ചേ​ർ​ന്നാ​ണ് ബൈ​ക്ക് ക​വ​ർ​ന്ന​​തെ​ന്നാ​ണ് ഇ​യാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ന​ട​ക്കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നു മോ​ഹ​ൻ, ബാ​ബു പു​തു​ശ്ശേ​രി, എ.​എ​സ്.​ഐ ശ​ശി​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​കാ​ന്ത്, എം.​വി. ബ​ബി​ത്ത്, കു​റു​മ​ണ്ണി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man arrestedbike stolenkozhikode News
News Summary - man who left the stolen bike and escaped was arrested
Next Story