മോഷണ ശ്രമത്തിനിടെ പിടിയിൽ
text_fieldsഎലത്തൂർ: ജോലിക്കാരനെന്ന വ്യാജേന സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറില്‍നിന്ന് ഇരുമ്പു പാളികള്‍ മോഷ്ടിക്കുന്നതിനിടെ പിടികൂടി. എയര്ടെല്ലിെൻറ പുതിയങ്ങാടി ടവറില്‍നിന്ന് ഇരുമ്പു പാളികള്‍ ഇളക്കി കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രദേശത്തെ പോര്‍ട്ടര്‍മാർ കണ്ടത്.
ടവറിലെ ജോലിക്കാരന് ആണെന്നാണ് ആദ്യം കരുതിയത്. സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എയര്‍ടെല്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ 18ഓളം ഇരുമ്പു പാളികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.
അധികൃതര്‍ നല്കിയ പരാതിയില്‍ എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെന്നു കരുതുന്നയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

