എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഗഫൂർ
വെള്ളിമാട്കുന്ന്: 26 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിരുപ്പിൽ സ്വദേശി അബ്ദുൽ ഗഫൂറിനെ(21)യാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ച് കുന്ദമംഗലം, വെള്ളിമാടുകുന്ന്, ജെ.ഡി.ടി മേഖലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതിയെ നിരീക്ഷണത്തിലാക്കിയിരുന്നു.
തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നത്. പൊലീസ് പിടിയിലാകാതിരിക്കാൻ സ്വന്തം വാഹനമോ മറ്റോ ഉപയോഗിക്കാതെ, പരിചയക്കാരുടെ വാഹനങ്ങൾ ആശ്രയിച്ചാണ് ഇയാൾ ലഹരി കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചേവായൂർ എസ്.ഐമാരായ ഏലിയാസ്, അബ്ദുൽ റഷീദ്, സി.പി.ഒമാരായ ദിപിൻ, മുനീർ, അനിൽദാസ് ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ് ഇടയേടത്ത്, എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒമാരായ സുനോജ്, ഷിനോജ്, ലതീഷ്, സരൂ ൺ, ശ്രീശാന്ത്, അതുൽ, അഭിജിത്ത്, തൗഫീഖ്, ദിനേഷ്, മഷൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

