കയറിപ്പിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ച് പ്ലസ് വൺ വിദ്യാർഥിനി
text_fieldsബിജു
കയറിപ്പിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ച് പ്ലസ് വൺ വിദ്യാർഥിനി
കോഴിക്കോട്: നഗരമധ്യത്തിൽ, കയറിപ്പിടിച്ച യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിച്ച് പ്ലസ് വൺ വിദ്യാർഥിനി. അതിക്രമം നടത്തിയ പ്രതിയെ കസബ െപാലീസ് അറസ്റ്റ് ചെയ്തു. വളയം ഭൂമിവാതുക്കൽ കളത്തിൽ വീട്ടിൽ ബിജുവിനെയാണ് (40) പിടികൂടിയത്.
ബുധനാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. വിദ്യാർഥിനിയും കൂട്ടുകാരികളും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപത്തെ ട്യൂഷൻ സെൻററിൽനിന്ന് ബസ്സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് ബിജു ദേഹത്ത് പിടിച്ചത്. വേഗത്തിൽ നടന്നുപോയ പ്രതി മറ്റൊരു പെൺകുട്ടിയെയും ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ ആദ്യം ഉപദ്രവമേറ്റ വിദ്യാർഥിനി പ്രതിയെ പിടിച്ചുനിർത്തുകയും കുതറിമാറാൻ ശ്രമിച്ചേപ്പാൾ അടിക്കുകയും ചെയ്തു.
വിദ്യാർഥിനിയുടെ ബഹളംകേട്ട് നാട്ടുകാരും പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായ പ്രതി അവധിയിലാണെന്നാണ് മൊഴിനൽകിയത്. ഇദ്ദേഹത്തിന് മാനസിക തകരാറുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

