മുത്തങ്ങയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട; 93.84 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ
text_fieldsപ്രതി ഷഫീഖ്
സുൽത്താൻ ബത്തേരി: ലഹരിക്കെതിരെയുള്ള പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മുത്തങ്ങയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട. 93.84ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയെ പിടികൂടി. മലപ്പുറം തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30)നെയാണ് സുൽത്താൻ ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. കെ.എൽ 65 എൽ 8957 നമ്പർ മോട്ടോർ സൈക്കിളിൽ ഗുണ്ടൽപേട്ട് ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇയാളെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
ലഹരിക്കടത്ത്, വിൽപന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന് പരിധികളിലും ജില്ല അതിര്‍ത്തികളിലും ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിവരുന്നുണ്ട്. ലഹരിക്കേസിലുൾപ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

