മലാപ്പറമ്പ് മേൽപാലം മാർച്ച് ആദ്യം തുറക്കും
text_fieldsമലാപ്പറമ്പ് ജങ്ഷനിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
കോഴിക്കോട്: രാമനാട്ടുകര-വെളങ്ങം റീച്ചിലെ മലാപ്പറമ്പ് ജങ്ഷനിലെ വെഹിക്കിൾ ഓവർ പാസിന്റെ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി.
മാർച്ച് ആദ്യവാരത്തിൽതന്നെ ഓവർപാസ് ഗതാഗതത്തിനായി തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തികൾ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ആറു ഗർഡറുകൾ സ്ഥാപിച്ചു. എട്ടു ഗർഡറുകൾകൂടി സ്ഥാപിക്കാനുണ്ട്.
250 ടൺ ഉയർത്താൻ ശേഷിയുള്ള മൂന്നു കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ചാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. വെങ്ങളത്ത് നിർമാണം പുരോഗമിക്കുന്ന ഭാഗത്തേക്ക് ക്രെയിനുകൾ കൊണ്ടുപോയതിനാൽ വ്യാഴാഴ്ച മുതലേ ഈ ഭാഗത്തെ പ്രവൃത്തികൾ ഇനി പുനരാരംഭിക്കൂ. രണ്ടു ദിവസംകൊണ്ട് ശേഷിക്കുന്ന എട്ടു ഗർഡറുകളും സ്ഥാപിക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
40 മീറ്ററിലാണ് നിർമാണം. ഈ ഭാഗത്ത് പതിനൊന്നരയടിയോളം മണ്ണ് താഴ്ത്തിയാണ് നിർമിക്കുന്നത്. ഗർഡറുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ കമ്പികൾ കെട്ടി കോൺക്രീറ്റ് ആരംഭിക്കും.
കോഴിക്കോട്-വയനാട് പാതയാണ് ഓവർ പാസായി പുനർനിർമിക്കുന്നത്. ഇതിനിടയിലൂടെയാണ് ദേശീയപാത കടന്നുപോകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

