Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹിളാമാൾ: ചർച്ചകൾ...

മഹിളാമാൾ: ചർച്ചകൾ മുറപോലെ; അനിശ്ചിതത്വം തുടരുന്നു

text_fields
bookmark_border
മഹിളാമാൾ: ചർച്ചകൾ മുറപോലെ; അനിശ്ചിതത്വം തുടരുന്നു
cancel

കോഴിക്കോട്​: മഹിളാമാൾ തുറക്കുന്നതു സംബന്ധിച്ച്​ അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്​ച വൈകീട്ട്​ കോർപറേഷൻ അധികൃതരുമായി സംരംഭകർ നടത്തിയ ​േയാഗത്തിലും മാൾ തുറക്കുന്നതു സംബന്ധിച്ച്​ തീരുമാനമായില്ല. മാനേജ്​മെൻറുമായി ചർച്ചചെയ്​തശേഷം തീരുമാനം അറിയിക്കാമെന്നാണ്​ അധികൃതർ സംരംഭകരോട്​ പറഞ്ഞത്​.

മാൾ തുറക്കണമെന്നതായിരുന്നു സംരംഭകരുടെ പ്രധാന ആവശ്യം. അതോടൊപ്പം വാടക കുറക്കണം, കാര്യക്ഷമമല്ലാത്ത മാനേജ്​മെൻറിനെ മാറ്റണം, ഇതുവരെ നൽകിയ വാടകയുടെയും അഡ്വാൻസ്​ തുകയുടെയും കണക്കുകൾ വ്യക്തമാക്കണം, മാൾ കോർപറേഷൻ ഏറ്റെടുക്കണം തുടങ്ങി 12ഓളം നിബന്ധനകളാണ്​ സംരംഭകർ മുന്നോട്ടുവെച്ചത്​. ഇക്കാര്യങ്ങൾ മാനേജ്​മെൻറുമായി ചർച്ചചെയ്​തശേഷം വിവരമറിയിക്കാമെന്നാണ്​ അധികൃതർ വ്യക്തമാക്കിയത്​.

ക​ഴിഞ്ഞ ദിവസം കലക്​ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ്​ അനുരഞ്​ജന നടപടികളിലേക്ക്​ എത്തിയത്​. ചൊവ്വാഴ്​ച മുതൽ ഉടമസ്​ഥർ മാളിലെത്തി വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്​തിട്ടുണ്ട്​. പച്ചക്കറിക്കടയടക്കം ചില കടകൾ തുറന്നിട്ടുണ്ടെന്നും സംരംഭകർ വ്യക്തമാക്കി.

കോവിഡി​െൻറ പശ്ചാത്തലത്തിൽ മാർച്ചിൽ പൂട്ടിയ മാൾ ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. അതിനിടെ മാൾ പ്രവർത്തനം നിർത്താൻ പോവുകയാണെന്നും സംരംഭകർ ഒഴിഞ്ഞുപോകണമെന്നും ചൂണ്ടിക്കാട്ടി ഉടമസ്​ഥർ വക്കീൽ നോട്ടീസും അയച്ചിരുന്നു.അതിനു പിറകെ സംരംഭകർ അധികൃതരുമായി ചർച്ച നടത്തുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്​തതിനെ തുടർന്നാണ്​ അധികൃത തലത്തിൽ ചർച്ചകൾക്ക്​ വഴിവെച്ചത്​. ​

സംരംഭകരിൽ പലർക്കും വാടക കുടിശ്ശിക ഉണ്ടെന്നാണ്​ ഉടമകൾ ആരോപിക്കുന്നത്​. എന്നാൽ, സമീപ പ്രദേശങ്ങളിലൊന്നുമില്ലാത്ത വാടകയാണ്​ മഹിളാമാളിൽ ഇൗടാക്കുന്നതെന്നും അതിനൊത്ത സൗകര്യങ്ങൾ നൽകുന്നില്ലെന്നും സംരംഭകരും കുറ്റപ്പെടുത്തുന്നു.അതേസമയം, വാടക കുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വാക്കാൽ മാത്രമാണ്​ പറ​ഞ്ഞതെന്നും രേഖാമൂലം ഉറപ്പായാൽ മാത്രമേ കടകൾ തുറന്ന്​ പ്രവർത്തിക്കാനാകൂവെന്നും​ സംരംഭകർ വ്യക്തമാക്കി.

മഹിള മാൾ സമരത്തിന് ഐക്യദാർഢ്യം

കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തി​െൻറ പേരുപറഞ്ഞ്​ വനിത സംരംഭകരെ വഞ്ചിച്ച സർക്കാർ മാപ്പുപറയണമെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സുബൈദ കക്കോടി. മഹിള മാൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വിമൻ ജസ്​റ്റിസ് നടത്തിയ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ. സൗകര്യങ്ങൾ മാളിൽ വാഗ്ദാനം ചെയ്ത്​ സ്ത്രീ സംരംഭകരെ ആകർഷിക്കുകയും ഒന്നും നടപ്പാക്കാതെ വഞ്ചിക്കുകയുമാണ് കുടുംബശ്രീ മിഷൻ ചെയ്തത്. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ എ.പി. വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി.

വിമൻ ജസ്​റ്റിസ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. തൗഹീദ കുന്ദമംഗലം, ദുർഗാദേവി, മുബീന വാവാട്, പി.പി. ജമീല എന്നിവർ സംസാരിച്ചു. ബൽക്കീസ്, സീനത്ത് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutClosedmahila mall
Next Story