Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോകകപ്പ്...

ലോകകപ്പ് ആവേശത്തോടൊപ്പം ‘മാധ്യമ’വും; സോക്കർ കാർണിവലിന് ഇന്ന് തുടക്കം

text_fields
bookmark_border
ലോകകപ്പ് ആവേശത്തോടൊപ്പം ‘മാധ്യമ’വും; സോക്കർ കാർണിവലിന് ഇന്ന് തുടക്കം
cancel
camera_alt

അ​ഡ്വ. കെ. ​ജ​യ​ന്ത് എം.​എ​ൽ.​എ, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് മാ​ട്ടി​ൽ, സു​ബൈ​ർ വാ​ഴ​ക്കാ​ട്, പി.​എം. സാ​ലി​ഹ്

കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ആ​വേ​ശ​ത്തി​ന് മാ​റ്റു​കൂ​ട്ടി ‘മാ​ധ്യ​മ’​വും മി​ഫ്ര​ണ്ട് ഇ​വ​ന്റ്സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ കാ​ർ​ണി​വ​ൽ ലു​ലു മാ​ളി​ൽ ഇ​ന്നാ​രം​ഭി​ക്കും. ഫൈ​ന​ൽ ദി​നം വ​രെ 23 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​ർ​ണി​വ​ൽ ഫു​ട്ബാ​ൾ സ്നേ​ഹി​ക​ളി​ൽ ഏ​റെ ആ​വേ​ശം വി​ത​റും. ഷൂ​ട്ടൗ​ട്ട്, ഫു​ട്ബാ​ൾ ക്വി​സ്, ബാ​ൾ ജ​ഗ്ലി​ങ്, ഐ​ഡ​ന്റി​ഫൈ പ്ലെ​യ​ർ, ഫ്രീ​സ്റ്റൈ​ൽ ഫു​ട്ബാ​ൾ തു​ട​ങ്ങി വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ്പോ​ട്ട് പ്രൈ​സ് ന​ൽ​കും.

ഇ​ന്നു വൈ​കീ​ട്ട് ആ​റി​ന് ലു​ലു മാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. കെ. ​ജ​യ​ന്ത് എം.​എ​ൽ.​എ സോ​ക്ക​ർ കാ​ർ​ണി​വ​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ‘മാ​ധ്യ​മം’ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ്, ലു​ലു ഗ്രൂ​പ് റീ​ജി​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് മാ​ട്ടി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഫു​ട്ബാ​ൾ വി​ശ​ക​ല​ന​ങ്ങ​ളി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​നാ​യ സു​ബൈ​ർ വാ​ഴ​ക്കാ​ട് മു​ഖ്യാ​തി​ഥി​യാ​യി കാ​ണി​ക​ളു​മാ​യി സം​വ​ദി​ക്കും.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​യി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന കാ​ർ​ണി​വ​ലി​ൽ, വ്യ​ത്യ​സ്ത ടീ​മു​ക​ളു​ടെ ഫാ​ൻ​സി​നാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​കും. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് അ​ഞ്ച് മു​ത​ലാ​ണ് പ​രി​പാ​ടി. വോ​ക്‌​സ് വാ​ഗ​ൺ, ലു​ലു മാ​ൾ, ഓ​ർ​ബി​സ് ക്രി​യേ​റ്റി​വ്, ഗോ​ൾ ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soccer carnivalMadhyamamWorld Cup 2026Kozhikode
News Summary - madhyamam soccer carnival
Next Story