കൊമേഴ്സിൽ കരിയർ ഉറപ്പാക്കാം മാധ്യമം-ലക്ഷ്യ വെബിനാർ
text_fieldsകോഴിക്കോട്: പ്ലസ് ടുവിന് ഏത് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥിക്കും കൊമേഴ്സിൽ ഏറ്റവും മികച്ച കരിയർ ഉറപ്പാക്കാൻ അവസരമൊരുങ്ങുന്നു. കൊമേഴ്സിൽ മികച്ച കരിയർ ഉറപ്പാക്കാനുള്ള വഴികളുമായി ‘മാധ്യമം’ ദിനപത്രവും ‘ലക്ഷ്യ’യും കൈകോർക്കുകയാണ്.
കൊമേഴ്സ് രംഗത്ത് കരിയർ ഇഷ്ടപ്പെടുന്നവർക്കായി കൃത്യമായ മാർഗനിർദേശങ്ങളും വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും അവതരിപ്പിക്കുന്ന മാധ്യമം-ലക്ഷ്യ സൗജന്യ വെബിനാർ ജൂൺ ഒന്നിന് നടക്കും.
മുമ്പ് വിദ്യാർഥികൾ ഏറ്റവുംകൂടുതൽ തെരഞ്ഞെടുത്തിരുന്ന മെഡിക്കൽ, എൻജിനീയറിങ് രംഗങ്ങളിൽ സാധ്യതകൾ കുറയുകയും അതേസമയം കൊമേഴ്സ് രംഗത്ത് നിരവധി സാധ്യതകൾ തുറക്കുകയും ചെയ്ത കാലത്താണ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളും കോഴ്സുകളും വിദ്യാർഥികളിലേക്കെത്തിക്കാൻ ‘മാധ്യമ’വും ‘ലക്ഷ്യ’യും ഒരുങ്ങുന്നത്.
വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പറഞ്ഞുതരാൻ ഈ രംഗത്തെ പ്രഗത്ഭർ നയിക്കുന്ന സെഷനുകളാവും വെബിനാറിന്റെ ഹൈലൈറ്റ്.
ഇപ്പോൾ പുതിയ തലമുറ കൂടുതലായി തെരഞ്ഞെടുക്കുന്നത് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകളാണ്. ഈ വെബിനാറിൽ എന്താണ് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകൾ, എങ്ങനെ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സുകൾ പഠിക്കണം, എവിടെ പഠിക്കണം, രണ്ടു കോഴ്സുകൾകൂടി ഒരുമിച്ച് എങ്ങനെ പഠിക്കും, ഏത്ഡിഗ്രിയാണ് നിങ്ങൾ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ വിശദമായിത്തന്നെ വിദ്യാർഥികൾക്കുമുന്നിൽ അവതരിപ്പിക്കും.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് തുടങ്ങി ഏത് കോഴ്സ് പഠിച്ച വിദ്യാർഥികൾക്കും വെബിനാറിൽ പങ്കെടുക്കാം. ഒരു കരിയർ തെരഞ്ഞെടുക്കുമ്പാൾ മനസിൽ വെക്കേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇന്ത്യയിലെതന്നെ പ്രമുഖ കരിയർ കോച്ച് വെബിനാറിൽ സംവദിക്കും. വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറാണ് ഇത്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനായും വെബിനാറിൽ അവസരമുണ്ടാവും. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിനെകുറിച്ച് ഒട്ടേറെ അബദ്ധധാരണകള്‍ നിറഞ്ഞുനിന്ന കാലത്ത് ഈ തെറ്റിദ്ധാരണകൾ അകറ്റി കൊമേഴ്സ് രംഗത്തെ വന്‍ സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാൻ വെബിനാർ വിദ്യാർഥികളെ സഹായിക്കും.
സി.എ, സി.എം.എ (ഇന്ത്യ), സി.എം.എ (യു.എസ്), സി.എസ്, എ.സി.സി.എ, ബിവോക്(അക്കൗണ്ടിങ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ), ബികോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്റഗ്രേറ്റഡ് വിത്ത് എ.സി.സി.എ -യുകെ), എം.ബി.എ, സി.എ.ടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്നീഷ്യന്‍സ്) തുടങ്ങി നിരവധി കോഴ്സുകളിലൂടെ കൊമേഴ്സ് രംഗത്ത് മുന്നേറ്റം നടത്തി മികച്ച കരിയർ സ്വന്തമാക്കാനുള്ള സാധ്യതകളാണ് വെബിനാറിലൂടെ അവതരിപ്പിക്കുക.
കൊമേഴ്സ് പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും. കൊമേഴ്സ് കോഴ്സുകൾക്ക് മലയാളികൾക്കിടയിൽ ഇഷ്ടം ഏറിവരാൻ പ്രധാന കാരണം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ പ്രവർത്തനംതന്നെയാണ്. പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകൾക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെ, വിദേശ സര്‍വകലാശാലകളോട് കിടപിടിക്കുന്ന കാമ്പസുകൾ സജ്ജമാക്കിക്കൊണ്ടാണ് ലക്ഷ്യ കെമേഴ്സ് രംഗത്ത് സാന്നിധ്യമുറപ്പിച്ചത്. റെക്കോഡ് വിജയമാണ് ഓരോ തവണയും കൊമേഴ്സ് രംഗത്ത് ലക്ഷ്യ ഉറപ്പാക്കുന്നത്. പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന അബദ്ധധാരണകളെ തിരുത്തിയെഴുതിയ ലക്ഷ്യയും മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന മാധ്യമം ദിനപത്രവും നടത്തുന്ന വെബിനാർ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകും എന്നുറപ്പ്.
കേരളത്തിലെയും ജി.സി.സിയിലേയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. സൗജന്യമായി വെബിനാറിൽ രജിസ്റ്റർ ചെയ്യാം.

