ഉന്നത വിജയികൾക്ക് നാളെ മാധ്യമം-ഇലാൻസ് ആദരം
text_fieldsകോഴിക്കോട്: മാധ്യമം ദിനപത്രവും ഇലാൻസ് ലേണിങ്ങും സംയുക്തമായി വിദ്യാഭ്യാസരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കായി സംഘടിപ്പിക്കുന്ന ടോപ്പേഴ്സ് ഓണറിങ് ഞായറാഴ്ച രാവിലെ 9.30 മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് പ്രൗഢമായ ചടങ്ങിൽ ആദരിക്കുന്നത്.
പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ബക്കർ കൊയിലാണ്ടി വിദ്യാർഥികളുമായി സംവദിക്കും. ഇലാൻസ് ലേണിങ് ആപ് ഡയറക്ടർ ഹബീബ് റഹ്മാൻ കെ.പി, ഇലാൻസ് ഫാക്കൽറ്റി ഗോപിക മംഗലശ്ശേരി എന്നിവർ വിവിധ ക്ലാസുകൾ നയിക്കും. വിദ്യാഭ്യാസ രംഗത്തെയും മറ്റു മേഖലകളിലെയും നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരാവും.
ടോപ്പേഴ്സ് ഹോണറിങ്ങിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാവും. പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഇനിയുള്ള പഠനം എന്താകണം എന്ന ആശങ്കയിൽ നിൽക്കുന്നവർക്ക് മുന്നോട്ടുള്ള കരിയറിന് പ്രചോദനം നൽകുന്നതുകൂടിയായിരിക്കും പരിപാടി.
രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട തലമുറക്ക് മാധ്യമവും ഇലാൻസും നൽകുന്ന പ്രോത്സാഹനംകൂടിയാകും ടോപ്പേഴ്സ് ഓണറിങ് വേദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

