Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൽപന്തിൽ ആവേശം നിറച്ച് ‘മാധ്യമം’ സോക്കർ കാർണിവൽ

text_fields
bookmark_border
കാൽപന്തിൽ ആവേശം നിറച്ച് ‘മാധ്യമം’ സോക്കർ കാർണിവൽ
cancel
camera_alt

‘മാ​ധ്യ​മ’​വും മീ ​ഫ്ര​ണ്ടും സം​യു​ക്ത​മാ​യി കോ​ഴി​ക്കോ​ട് ലു​ലു മാ​ളി​ൽ ഒ​രു​ക്കി​യ കാ​ൽ​പ​ന്ത് മ​ഹോ​ത്സ​വം സോ​ക്ക​ർ കാ​ർ​ണി​വ​ലി​ൽ മു​ഖ്യാ​തി​ഥി അ​ഡ്വ. ഫൈ​സ​ൽ ബാ​ബു എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു. ഈ​ഗി​ൾ എ​ഫ്.​സി കേ​ര​ള മാ​നേ​ജ​ർ ത​ഷ്‌​നാ​ഥ്‌ സു​ധീ​ർ, മെ​ഡി​മി​ക്സ് കേ​ര​ള സെ​യി​ൽ​സ് മാ​നേ​ജ​ർ ശ്രീ​കു​മാ​ർ, ലു​ലു റീ​ജ​ന​ൽ മാ​നേ​ജ​ർ ഷ​രീ​ഫ് സൈ​ദു, മാ​ധ്യ​മം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ സാ​ലി​ഹ് കോ​ട്ട​പ്പള്ളി, ലു​ലു റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​രീ​ഫ് മാ​ട്ടി​ൽ, ഫോ​ക്‌​സ്‌​വാ​ഗ​ൻ സെ​യി​ൽ​സ് മാ​നേ​ജ​ർ ക്ലി​ന്‍റ് ആ​ന​ന്ദ് എ​ന്നി​വ​ർ സ​മീ​പം

കോഴിക്കോട്: ‘മാധ്യമ’വും മീഫ്രണ്ടും ലുലുവും സംയുക്തമായി കോഴിക്കോട് ലുലു മാളിൽ നടത്തുന്ന സോക്കർ കാർണിവലിലെ വൈവിധ്യമാർന്ന പരിപാടികൾ കാണികൾക്ക് ആവേശമായി. ബുധനാഴ്ച വൈകീട്ട് നടന്ന പരിപാടികൾ മുഖ്യാതിഥി അഡ്വ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്‍റെ ശ്വാസ നിശ്വാസത്തിൽ പന്ത് ഉണ്ടെന്നും കാൽപന്ത് കളിയെ അത്രമേൽ പ്രണയിക്കുന്ന നഗരമാണിതെന്നും അഡ്വ. ഫൈസൽ ബാബു പറഞ്ഞു.

മാധ്യമം അസി. എക്സിക്യുട്ടീവ് എഡിറ്റർ സാലിഹ് കോട്ടപ്പള്ളി സ്വാഗതം പറഞ്ഞു. ലുലു മാൾ റീജനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ് മാട്ടിൽ ആശംസ അർപ്പിച്ചു. ലുലു മാൾ റീജനൽ മാനേജർ ഷരീഫ് സൈദു, മെഡിമിക്സ് കേരള സ്റ്റേറ്റ് സെയിൽസ് മാനേജർ ശ്രീകുമാർ, ഫോക്‌സ്‌വാഗൺ കോഴിക്കോട് സെയിൽസ് മാനേജർ ക്ലിന്‍റ് ആനന്ദ്, ഈഗിൾസ് എഫ്.സി കേരള മാനേജർ സാഗർ തഷ്നാഥ് സുധീർ, ഓർബിസ് ക്രിയേറ്റീവ്സ് ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ സി.വി. സലീം എന്നിവർ സന്നിഹിതരായി. തുടർന്ന് നടന്ന മിനി പെനാൽറ്റി ഷൂട്ടൗട്ടിൽ അഡ്വ. ഫൈസൽ ബാബു എം.എൽ.എ, ലുലു മാൾ റീജനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ് മാട്ടിൽ എന്നിവർ പങ്കെടുത്തു.

ലോകക്കപ്പ് പോരാട്ടത്തിനിടെ നടത്തുന്ന കാൽപന്ത് മഹോത്സവം വൻ ജനപങ്കാളിത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മിനി പെനാൽറ്റി ഷൂട്ടൗട്ട്, സ്പോട്ട് ജഗ്ലിങ്, കളിക്കാരെ തിരിച്ചറിയൽ, ഫുട്ബാൾ ക്വിസ് തുടങ്ങിയ മത്സരങ്ങളാണ് സോക്കർ കാർണിവലിൽ ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് തത്സമയം സമ്മാനവും നൽകുന്നു. ലുലു മാൾ, മെഡിമിക്സ്, ഫോക്‌സ്‌വാഗൺ, മേളം, ഈഗിൾസ് എഫ്.സി. കേരള, ഓർബിസ് ക്രിയേറ്റീവ്, ഗോൾ ഡിജിറ്റൽ മാഗസിൻ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്.

കാണികളെ അമ്പരപ്പിച്ച് ഉമർ ഫ്രീസ്റ്റൈൽ

കോഴിക്കോട്: ‘മാധ്യമം’ സോക്കർ കാർണിവൽ വേദിയിൽ കൊണ്ടോട്ടി സ്വദേശിയായ ലോക റെക്കോഡ് ജേതാവും പ്രൊഫഷനൽ ഫ്രീസ്റ്റൈൽ ഫുട്ബാൾ താരവുമായ ഉമർ ഫ്രീസ്റ്റൈലിന്‍റെ പ്രകടനം കാണികളെ അമ്പരപ്പിച്ചു. ഫുട്ബാൾ കൊണ്ടുള്ള ഉമറിന്‍റെ പ്രകടനങ്ങൾ അത്ഭുതത്തോടെയാണ് കാണികൾ വീക്ഷിച്ചത്. ഉമർ ഫ്രീസ്റ്റൈലിന് മീഫ്രണ്ട് കൺട്രി ഹെഡ് കെ. ജുനൈസ് ഉപഹാരം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Madhyam' Soccer Carnival fills the air with excitement over football
Next Story