Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമടപ്പള്ളി ഗവ. ഗേൾസ്​...

മടപ്പള്ളി ഗവ. ഗേൾസ്​ ഹയർ സെക്കൻഡറിയിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം

text_fields
bookmark_border
മടപ്പള്ളി ഗവ. ഗേൾസ്​ ഹയർ സെക്കൻഡറിയിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം
cancel


തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ട​പ്പ​ള്ളി ഗ​വ​ൺ​മെൻറ്​ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​നി ആ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം. ഇ​തി​നു​ള്ള ശി​പാ​ർ​ശ പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അം​ഗീ​ക​രി​ച്ചു.

1920ൽ ​സ്ഥാ​പി​ത​മാ​യ മ​ട​പ്പ​ള്ളി ഗ​വ​ൺ​മെൻറ്​ ഫി​ഷ​റീ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ മ​ട​പ്പ​ള്ളി ഗ​വ.​ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഫോ​ർ ബോ​യ്സ്, ഗ​വ.​ ഫി​ഷ​റീ​സ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഫോ​ർ ഗേ​ൾ​സ് എ​ന്നി​ങ്ങ​നെ വി​ഭ​ജി​ച്ചു.

പി​ന്നീ​ട് ഗ​വ.​ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഫോ​ർ ബോ​യ്സ്, ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​യും ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഫോ​ർ ഗേ​ൾ​സ്, മ​ട​പ്പ​ള്ളി ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​യും മാ​റി. പി.​ടി.​എ​യും അ​ധ്യാ​പ​ക​രും പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് ​ആ​ൺ​കു​ട്ടി​ക​ളു​ടെ ​പ്ര​വേ​ശ​നം മ​ന്ത്രി​ത​ല​ത്തി​ൽ എ​ത്തി അ​നു​കൂ​ല തീ​രു​മാ​ന​മാ​യ​ത്.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം സ്കൂ​ൾ വേ​ണോ എ​ന്ന ച​ർ​ച്ച സ​മൂ​ഹ​ത്തി​ൽ ഉ​യ​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഗേ​ൾ​സ് സ്‌​കൂ​ളി​നെ മി​ക്സ​ഡ്​ സ്കൂ​ൾ ആ​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​െൻറ പു​രോ​ഗ​മ​ന​പ​ര​മാ​യ മു​ന്നേ​റ്റ​ങ്ങ​ളെ പി​ന്തു​ണ​ക്കേ​ണ്ട​ത് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​െൻറ ക​ട​മ​യാ​ണെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു. ലിം​ഗ​നീ​തി​യും ലിം​ഗ​സ​മ​ത്വ​വും ലിം​ഗാ​വ​ബോ​ധ​വും സം​ബ​ന്ധി​ച്ചു​ള്ള പു​രോ​ഗ​മ​ന​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​െൻറ മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​ണ് ഇ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madappally school
News Summary - Madappally Govt. Boys now have access to Girls' Higher Secondary
Next Story