Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഡംബര കാർ​ 'ആദരപൂർവം'...

ആഡംബര കാർ​ 'ആദരപൂർവം' ഭിത്തിയിൽ

text_fields
bookmark_border
ആഡംബര കാർ​ ആദരപൂർവം ഭിത്തിയിൽ
cancel

കോ​ഴി​ക്കോ​ട്: ഒ​രു​ല​ക്ഷം കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ച​തി​നു​പി​ന്നാ​ലെ ഇ​ഷ്ട​പ്പെ​ട്ട ആ​ഡം​ബ​ര കാ​റി​നെ ആ​ദ​ര​പൂ​ർ​വം ഓ​ഫി​സി​ന്‍റെ ഭി​ത്തി​യി​​ലൊ​ട്ടി​ച്ചി​രി​ക്ക​യാ​ണി​വി​ടെ. കോ​ഴി​ക്കോ​ട്ടെ ടീം ​താ​യ് ഓ​ഫി​സി​ന്‍റെ ചു​മ​രി​ലാ​ണ്​ വ​ർ​ക്കി​ങ്​ ക​ണ്ടീ​ഷ​നോ​ടെ​യു​ള്ള കാ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. തു​റ​ന്ന വ​ര്‍ക്ക്‌​സ്‌​പേ​സ്, മു​ഴു​നീ​ള ഗ്ലാ​സ് വി​ന്‍ഡോ, ഹാ​ങ്ങി​ങ്​ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍ എ​ന്നി​വ​കൊ​ണ്ടെ​ല്ലാം ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച ഓ​ഫി​സി​ന്‍റെ ചു​മ​രി​ലാ​ണി​പ്പോ​ൾ കാ​റും കേ​റി​യി​രി​ക്കു​ന്ന​ത്​. ടീം ​താ​യ് സാ​ര​ഥി ആ​ഷി​ഖ് താ​ഹി​റാ​ണ്​ ത​ന്‍റെ ഇ​ഷ്ട​വാ​ഹ​ന​ത്തെ ഭി​ത്തി​യി​ൽ പ​തി​ച്ച​ത്.

2010ലാ​ണ് ഈ 911​നെ ഇ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ല​ത്തി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ലേ​റെ കി​ലോ​മീ​റ്റ​ര്‍ ഓ​ടി ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​റി​നെ പി​രി​യാ​ന്‍ മ​ന​സ്സു​വ​ന്നി​ല്ല. ആ ​പ്രേ​മ​മാ​ണ് ഓ​ഫി​സി​ന്‍റെ ചു​മ​രി​ല്‍ അ​തി​നെ പ്ര​തി​ഷ്ഠി​ക്കാ​ന്‍ പ്രേ​ര​ണ​യാ​യ​ത്. ര​ണ്ട്​ ട​ൺ ഭാ​ര​മു​ള്ള കാ​റി​നെ കേ​ടു കൂ​ടാ​തെ വാ​ള്‍ മൗ​ണ്ട് ചെ​യ്യു​ന്ന​ത് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. എ​ന്‍ജി​നീ​യ​ര്‍മാ​ര്‍, ആ​ര്‍ക്കി​ടെ​ക്റ്റു​മാ​ര്‍, സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​ര്‍ എ​ന്നി​ങ്ങ​ന പ​ല​രെ​യും ബ​ന്ധ​പ്പെ​ട്ടു. മു​മ്പേ നി​ര്‍മി​ച്ച ചു​മ​രി​ന് കാ​റി​നെ താ​ങ്ങാ​നാ​കു​മോ, ദീ​ര്‍ഘ​കാ​ലം അ​ത​വി​ടെ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മോ എ​ന്ന​താ​യി​രു​ന്നു പ്ര​തി​സ​ന്ധി. പോ​ഷെ​യു​ടെ കേ​ര​ള​ത്തി​ലെ ഡീ​ല​റാ​യ പോ​ഷെ കൊ​ച്ചി സ​ഹാ​യ​വു​മാ​യെ​ത്തി. അ​ങ്ങ​നെ ഒ​രു​പാ​ടാ​ളു​ക​ളു​ടെ ആ​ശ​യ​ങ്ങ​ളും പ്ര​യ​ത്‌​ന​വും ചേ​ര്‍ന്നാ​ണ് അ​ഞ്ചു മാ​സം കൊ​ണ്ടാ​ണ്​ ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luxury car
News Summary - Luxury car ‘respectfully’ on the wall
Next Story