മലബാറിൽ പ്രവർത്തനം വിപുലീകരിച്ച് ലുലു; ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി ഇന്ന് പ്രവർത്തനമാരംഭിക്കും
text_fieldsകോഴിക്കോട്: ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ ലുലു ഡെയിലി, കേരളത്തിലെ ലുലുവിന്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊമ്പതാമത്തെയും സ്റ്റോറാണ്. ലുലു ശൃംഖല കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോർ പ്രവർത്തനം തുടങ്ങുന്നത്. കോഴിക്കോട് മാങ്കാവിലെ നിലവിലുള്ള ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ച മികച്ച ഉപഭോക്തൃ സ്വീകാര്യതക്ക് പിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ ലുലുവിന്റെ പ്രവർത്തന വിപുലീകരണം. പുതിയ ലുലു ഡെയിലിലൂടെ പ്രാദേശികമായി 200ലധികം തൊഴിലവസരവും ഒരുക്കുന്നുണ്ട്.
അന്താരാഷ്ട്ര ശുചിത്വ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ലുലു ഡെയിലി ഒരുങ്ങുന്നത്. ഫാമുകളിൽനിന്ന് നേരിട്ട് എത്തിക്കുന്ന ഗുണനിലവാരമുള്ള പഴം-പച്ചക്കറികൾ, മത്സ്യ-മാംസ ഉൽപന്നങ്ങൾ, ബേക്കറി വിഭവങ്ങൾ എന്നിവക്ക് പുറമെ സമഗ്രമായ ഗ്രോസറി ശ്രേണിയും ഇവിടെ ലഭ്യമാകും. ദൈനംദിന ഉൽപന്നങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണ വിഭവങ്ങൾ എന്നിവയും ലഭ്യമാണ്. ഒരു കുടക്കീഴിൽ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉൽപന്നങ്ങളും അണിനിരത്തിയാണ് ലുലു ഡെയിലിയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

