എൽ.ടി.എ യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsകോഴിക്കോട്: രണ്ട് ദിവസമായി കോഴിക്കോട്ട് നടന്ന കേരള വൊക്കേഷനൽ ഹയർ സെക്കന്റ്റി സ്കൂൾ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്സ് യൂണിയന്റെ 20 ആം സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ആർ. ഷിജു കുമാർ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സെമിനാർ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ‘ദേശീയ വിദ്യാഭ്യാസ നയവും തൊഴിൽ വിദ്യാഭ്യാസവും’ സെമിനാറിൽ എസ്‍സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ. രഞ്ജിത്ത് സുഭാഷ് വിഷയാവതരണം നടത്തി.
കേരളത്തിലെ വിവിധ അധ്യാപക സംഘടന പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പിൽ അഞ്ചാം ക്ലാസ് മുതൽ തൊഴിൽ പഠനം തുടങ്ങിയ സാഹചര്യത്തിൽ യു.പി സ്കൂൾ ടീച്ചറിന്റെ സമാന വേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന വി.എച്ച്.എസ്.ഇ എൽ ടി.എ.മാരെ യു.പി ക്ലാസ് മുതൽ തൊഴിൽ പഠനത്തിനും പരിശീലനത്തിനും ആയി ഉപയോഗപ്പെടുത്തി ചുമതലകളും ഉത്തരവാദിത്വങ്ങളും പുനർവിന്യസിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഷിജുകുമാര്‍ .ആര്‍ (പ്രസിഡന്‍റ് ), പ്രദീപ്കുമാര്‍ . ജി.ഐ (ജനറല്‍ സെക്രട്ടറി ), അഷറഫ് സി. എച്ച് (ട്രഷറര്‍)
സംസ്ഥാന ഭാരവാഹികളായ ജി ഐ പ്രദീപ്കുമാർ.പി, വി. എം വേണുഗോപാൽ ,പി. എസ് അനൂപ് , ജി. എസ് അഭിലാഷ് , ആർ. എസ് ഷക്കീർ , എസ്. എസ് ജെയിംസ് , പി.അബ്ദുറഹീം, ടി.പി റഹീം, മുഹമ്മദ് ഷനൂദ് എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി ജി ഐ പ്രദീപ്കുമാർ ( ജന. സെക്രട്ടറി) ആർ ഷിജു കുമാർ. (പ്രസിഡന്റ്) സി.എച്ച് അഷറഫ്. ( ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

