Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വീ​ട്ടി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി ഒ​രു മ​ര​ണം

text_fields
bookmark_border
accident
cancel

കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് കേ​ശ​വ​പു​രം സ്വ​ദേ​ശി പ​പ്പ​റി​യാ​ൻ​ (25) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​നും ഡ്രൈ​വ​റു​മാ​യ അ​യ്യ​പ്പ​ൻ (33), മു​ത്തു (25) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​വ് ബ​സ് സ്​​റ്റോ​പ്പി​നു​സ​മീ​പം മു​ൻ കൗ​ൺ​സി​ല​ർ പ്ര​ഫ. സേ​തു​മാ​ധ​വ​ൻ നാ​യ​രു​ടെ 'വൈ​ഷ്ണ​വി' വീ​ട്ടി​​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്.

ചു​റ്റു​മ​തി​ൽ, ഗേ​റ്റ്, കാ​ർ, പോ​ർ​ച്ച് എ​ന്നി​വ​യും റോ​ഡ​രി​കി​ലു​ള്ള നാ​ല് ഇ​ല​ക്ട്രി​ക് പോ​സ്​​റ്റു​ക​ൾ, ട്രാ​ൻ​സ്​​ഫോ​ർ​മ​ർ എ​ന്നി​വ​യും ത​ക​ർ​ന്നു. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ജൈ​വ​വ​ള​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ലോ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathlorry accidentaccident
News Summary - lorry lost control and hit into a house; one died
Next Story