വാഹനാപകടം: ടൈൽ ഡിപ്പോ തകർന്നു
text_fieldsഞായറാഴ്ച പുലർച്ച മൂഴിക്കൽ മുക്കിലുണ്ടായ അപകടത്തിൽ തകർന്ന കെ.പി. ടൈൽസ് ആൻഡ് ഗ്രാനൈറ്റ് ഡിപ്പോയും വാഹനവും
മൂഴിക്കൽ: ഞായറാഴ്ച പുലർച്ചെ മൂന്നിന് ഉണ്ടായ അപകടത്തിൽ എൻ.എച്ച്. 212ൽ മൂഴിക്കൽ മുക്കിലെ കെ.പി. ടൈൽസ് ആൻഡ് ഗ്രാനൈറ്റിെൻറ ടൈൽ ഡിപ്പോ തകർന്നു.
രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ കെ.പി. ഫൈസൽ പറഞ്ഞു. പുലർെച്ച വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് കർണാടക രജിസ്ട്രേഷനിലുള്ള ഐഷർ ട്രക്ക് മറിഞ്ഞതായി കണ്ടത്.
വാഹനത്തിൽ നിറയെ പഴയ തുണിത്തരങ്ങളായിരുന്നു. ബംഗളൂരു സ്വദേശി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുണിത്തരങ്ങൾ മറ്റൊരു വാഹനത്തിൽ കയറ്റിയയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

