Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightചിരട്ടയോടൊപ്പം...

ചിരട്ടയോടൊപ്പം കരവിരുത് ചേർന്ന് ലോക്ഡൗൺ ശിൽപങ്ങൾ

text_fields
bookmark_border
ചിരട്ടയോടൊപ്പം കരവിരുത് ചേർന്ന് ലോക്ഡൗൺ ശിൽപങ്ങൾ
cancel
camera_alt

സുജിത്ത് ലാൽ താൻ നിർമിച്ച ചിരട്ട ശിൽപങ്ങൾക്കൊപ്പം

ലോക്​ഡൗൺ അവധി നാളുകൾ മാസങ്ങളിലേക്ക് നീണ്ടപ്പോൾ മുഷിപ്പൊഴിവാക്കാൻ ചിരട്ടകളിൽ ശിൽപവിസ്മയം തീർക്കുകയാണ് എൻജിനീയറിങ് വിദ്യാർഥിയായ പി.പി. സുജിത്ത് ലാൽ. ഭാവനയോടൊപ്പം കൈവിരുതും ചേർന്നപ്പോൾ കണ്ണിനിമ്പമാർന്ന കലാസൃഷ്​ടികളാണ് പിറന്നത്​. അവയിൽ പൂക്കളും കായ്കളും പക്ഷികളും മൃഗങ്ങളുമുണ്ട്. കാറുകളും ബൈക്കും സ്കൂട്ടറുമൊക്കെ മനോഹരമായാണ് ചിരട്ടകളിൽ തീർക്കുന്നത്​.

തച്ചന്മാരുടെ പാരമ്പര്യമാണ് സുജിത്തി​േൻറതെങ്കിലും ഇദ്ദേഹമോ പിതാവോ ഉളിയെടുത്തവരല്ല. എറണാകുളത്ത് പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിൽ ചെറിയൊരു വിഷയമായി തച്ചുവിദ്യയുമുണ്ടെന്നു മാത്രം. മാർച്ച് രണ്ടാം വാരം മുതൽ കോവിഡ് ലോക്ഡൗൺ ആയതോടെ വായനയും വരയുമായി വീട്ടിലെ ഇരിപ്പ് നീണ്ടപ്പോൾ അടുക്കളപ്പുറത്തെ ചിരട്ടക്കൂമ്പാരത്തിൽ കണ്ണുടക്കുകയായിരുന്നു. പിന്നീടവയിൽ പലതും കൈവഴക്കത്തി​െൻറ അത്ഭുതങ്ങളായി.

ഗ്യാസടുപ്പുകൾ മാത്രം ആശ്രയിക്കപ്പെടുന്ന കാലത്ത് പാഴ്വസ്തുവായി മാറിക്കൊണ്ടിരിക്കുന്ന ചിരട്ടയെ ചെത്തിയെടുത്ത് ക്ഷമയോടെയും സൂക്ഷ്മതയോടെയും തേച്ചുമിനുക്കി രൂപവും ഭംഗിയും നൽകിയിരിക്കുന്നു. ചാലിയം ആശുപത്രിപ്പടിക്കു സമീപം സ്​റ്റീൽ ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്ന പടിഞ്ഞാറെ പുരക്കൽ ബാബുരാജ്-സരോജിനി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് സുജിത്ത് ലാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sujith lal
Next Story