‘ഏയ് ഒാേട്ടാ..’ വിളി വരുമോ?; തൊഴിലെടുക്കാനാവാതെ ഒാട്ടാ തൊഴിലാളികൾ
text_fieldsകോഴിക്കോട്: ‘നമ്മളെ ആർക്കും വേണ്ടാതായോ’ എന്നാണ് ഒട്ടോറിക്ഷ തൊഴിലാളികൾക്കിടയിൽ പ്രചരിക്കുന്ന വാട്സ് ആപ് സന്ദേശങ്ങളിലൊന്നിെൻറ തലക്കെട്ട്. പൊതുഗതാഗതം പുനഃസ്ഥാപിച്ച് എന്ന് ഓട്ടം പുനരാരംഭിക്കുമെന്നറിയാതെ ആശങ്കയിലായ തൊഴിലാളികൾക്കിടയിൽ വ്യാപക അമർഷമുണ്ട്. അന്തർസംസ്ഥാന തൊഴിലാളിക്കുള്ള പരിഗണനപോലും കിട്ടുന്നില്ലെന്നാണ് പരാതി.
വാഹനങ്ങളുടെ അടവടക്കം മുടങ്ങി നിർത്തിയിട്ട വണ്ടികൾ സ്റ്റാർട്ടാക്കിയെടുക്കാൻതന്നെ പാടുപെടേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ജില്ലയിൽ 54,000 ഒാട്ടോകളുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തോളം തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിപേർ മാത്രമേ ക്ഷേമനിധിയംഗങ്ങളായുള്ളൂ.
സർക്കാർ സഹായങ്ങൾ ലഭിക്കാൻ ഇവർക്ക് മാത്രമേ അർഹതയുള്ളൂ. വിശ്വസ്ഥതക്കും നല്ല പെരുമാറ്റത്തിനും പേരുകേട്ട നഗരത്തിൽ സി.സി പെർമിറ്റുള്ള 4300േലറെ ഓട്ടോറിക്ഷകളാണുള്ളത്. ഇവരെ ആശ്രയിച്ച് 8000യിരത്തിലേറെ കുടുംബങ്ങൾ കഴിയുന്നു. ഇതിൽ പലരും 50 കഴിഞ്ഞവരാണ്. ഏത് സഹായത്തിനും അർഹതപ്പെട്ടവരാണ് തൊഴിലാളികളെന്ന് നഗരത്തിലെ പഴയ ഓട്ടോ ഡ്രൈവർമാരിലൊരാളായ ഫ്രാൻസിസ് റോഡിലെ ടി.വി. അബ്ദുല്ലക്കോയ പറഞ്ഞു.
വണ്ടിയുടെ അടവും ദൈനംദിന ചെലവും മറ്റും അധികരിക്കുേമ്പാഴാണ് ലോക്ഡൗണിൽ പെട്ടത്. വിശ്വസ്തതയോടെ സാധനങ്ങൾ തിരിച്ചുനൽകി, നഗരം ആദരിച്ച തൊഴിലാളികളിലൊരാൾ വീട്ടുവാടക കൊടുക്കാനില്ലാതെ കുടിയിറക്ക് ഭീഷണിയിലായത് കഴിഞ്ഞദിവസം വാർത്തയായിരുന്നു. നിയന്ത്രണമില്ലൊതെ ഓട്ടോകൾക്ക് അനുമതി നൽകുന്നതിനെതിരെ മേഖലയിൽ വലിയ പ്രതിഷേധമുയർന്നതിനിടെയാണ് ലോക്ഡൗൺ വന്നത്. പ്രളയ സമയത്തടക്കം നഗരത്തിൽ എന്ത് അപകടമുണ്ടായാലും രക്ഷകരായി എത്തുന്ന തൊഴിലാളികളുടെ കാര്യം ആരും ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
