കാവാട്ട്പറമ്പ്-കൊല്ലയിൽതാഴം റോഡിന്റെ തകർച്ച; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
text_fieldsഅടുമാറിത്താഴം - കാവാട്ട് പറമ്പ് റോഡ്
മടവൂർ: കുണ്ടും കുഴിയുമായ മടവൂർ അട്ട മാറിത്താഴം-കാവാട്ട്പറമ്പ് (കൊല്ലയിൽ താഴം) റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. നിരവധി തവണ ജനപ്രതിനിധികളുടെയും പഞ്ചായത്ത് അധികൃതരു ടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ലാതായതോടെയാണ് ജനം രംഗത്തിറങ്ങിയത്.
റോഡിന്റെ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ട് തകർന്നു. കാൽനടപോലും അസാധ്യമാകും വിധമാണ് റോഡ്. മടവൂർ പഞ്ചായത്തിലെ പത്താംവാർ ഡിൽ മടവൂർമുക്ക്-പൈമ്പാലുശ്ശേരി പ്രധാന റോഡുമായി കാവാട്ട് പറമ്പ്, കൊല്ലയിൽതാഴം പ്രദേശവാസികൾക്ക് ബന്ധപ്പെടാനുള്ള ഒരേയൊരു യാത്രാമാർഗമാണിത്. പുതിയ വാർഡ് വിഭജന പ്രകാരം ഈ പ്രദേശം പത്താംവാർഡിലാണ്. വികസനകാര്യത്തിൽ മേഖല അങ്ങേയറ്റം അവഗണിക്കപ്പെടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
കാവാട്ട് പറമ്പ് - കൊല്ലയിൽ പ്രദേശത്തെ അടുമാറിത്താഴവുമായി ബന്ധിപ്പിക്കുന്നത് കൊല്ലയിൽതാഴം പാലമാണ് ഈ ഭാഗം ഡ്രെയിനേജ് സംവിധാനത്തോടെ കെട്ടിപ്പൊക്കി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർമസമിതി ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായി സലീം പാലക്കടത്ത് (ചെയർമാൻ), അശ്വിൻ (ജന. കൺവീനർ), അബ്ദുൽ മജീദ്, മാനിപുരം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

