Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റിൽവീണ യുവതിക്ക്...

കിണറ്റിൽവീണ യുവതിക്ക് നാട്ടുകാരും ഫയർഫോഴ്സും രക്ഷകരായി

text_fields
bookmark_border
കിണറ്റിൽവീണ യുവതിക്ക് നാട്ടുകാരും ഫയർഫോഴ്സും രക്ഷകരായി
cancel
camera_alt

ക​ടി​യ​ങ്ങാ​ട്ട് കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷി​ക്കു​ന്നു

പാ​ലേ​രി: ക​ടി​യ​ങ്ങാ​ട് പു​ല്യോ​ട്ടു​മു​ക്കി​ല്‍ കാ​ല്‍വ​ഴു​തി കി​ണ​റ്റി​ൽ​വീ​ണ യു​വ​തി​ക്ക് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷ​ക​രാ​യി. വീ​ട്ടു​മു​റ്റ​ത്തെ ആ​ള്‍മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍വീ​ണ പു​ല്യോ​ട്ടു​കു​ന്നു​മ്മ​ല്‍ ഉ​ണ്ണി​മാ​യ​യെ​യാ​ണ് (24) ര​ക്ഷി​ച്ച​ത്. നി​സ്സാ​ര പ​രി​ക്കേ​റ്റ ഇ​വ​രെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഴ വ​ന്ന​പ്പോ​ൾ അ​യ​യി​ല്‍നി​ന്ന് തു​ണി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍വ​ഴു​തി കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ ക​ടി​യ​ങ്ങാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ശ​ശി​യും ചാ​മ​ക്കാ​ല ഉ​ബൈ​ദും കി​ണ​റ്റി​ലി​റ​ങ്ങി യു​വ​തി മു​ങ്ങി​പ്പോ​കാ​തെ ര​ക്ഷ​യൊ​രു​ക്കി. പി​ന്നീ​ട് പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷ നി​ല​യ​ത്തി​ൽ​നി​ന്ന് സേ​ന​യെ​ത്തി യു​വ​തി​യെ​യും ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ക​ര​ക്കെ​ത്തി​ച്ചു. അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​സി. പ്രേ​മ​ന്‍, എം. ​പ്ര​ദീ​പ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സേ​ന​യി​ൽ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ പി.​ആ​ർ. സ​ത്യ​നാ​ഥ്, ജി.​ബി. സ​ന​ല്‍രാ​ജ്, കെ.​കെ. ശി​ഖി​ലേ​ഷ്, എ.​കെ. ഷി​ഗി​ന്‍ ച​ന്ദ്ര​ന്‍, പി.​എം. വി​ജേ​ഷ്, പി.​വി. മ​നോ​ജ്, വി.​കെ. ഷൈ​ജു, ഹോം​ഗാ​ര്‍ഡ് വി.​കെ. ബാ​ബു എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palery
News Summary - Locals and firemen rescued the woman who fell into the well
Next Story