Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫണ്ടുകൾ...

ഫണ്ടുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധവുമായി തദ്ദേശസ്ഥാപനങ്ങൾ

text_fields
bookmark_border
ഫണ്ടുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധവുമായി തദ്ദേശസ്ഥാപനങ്ങൾ
cancel
camera_alt

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ടുകൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ നടത്തിയ സായാഹ്ന ധർണ യു.ഡി.എഫ്

കോഴിക്കോട് ജില്ല കൺവീനർ എം.എ. റസാഖ് ഉദ്ഘാടനംചെയ്യുന്നു

Listen to this Article

എളേറ്റിൽ: ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിഷേധിച്ചു.നടപടിക്കെതിരെ കിഴക്കോത്ത് പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ സായാഹ്ന ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് കോഴിക്കോട് ജില്ല കൺവീനർ എം.എ. റസാഖ് ഉദ്ഘാടനംചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ടുകൾ വെട്ടിക്കുറച്ച് പ്രാദേശിക സർക്കാറുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, പി.ഡി. നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ഒരളാക്കോട്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, പഞ്ചായത്ത് അംഗങ്ങളായ സി.എം. ഖാലിദ്, മംഗലങ്ങാട്ട് മുഹമ്മദ്, കെ. അബ്ദുൽ മജീദ്, വി.പി. അഷ്റഫ്, അർഷദ് കിഴക്കോത്ത്, സാജിദത്ത്, വഹീദ കയ്യലശ്ശേരി, ജസ്ന എന്നിവർ സംസാരിച്ചു.

താമരശ്ശേരി: പഞ്ചായത്തിന് അനുവദിച്ച അറ്റകുറ്റപ്പണി ഫണ്ടിൽനിന്ന് 1.82 കോടി രൂപ വെട്ടിക്കുറച്ച സർക്കാർ നടപടി അപലപനീയമാണെന്ന് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ അറിയിച്ചു. വാർഡ് അംഗങ്ങൾ മുൻഗണനപട്ടിക പ്രകാരം എസ്റ്റിമേറ്റ് തയാറാക്കിയ ശേഷമുള്ള ഈ വെട്ടിക്കുറക്കൽ ജനങ്ങളോടുള്ള വെല്ലുവിളിയും അധികാര വീകേന്ദ്രീകരണമെന്ന മഹത്തായ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതുമാണ്. സർക്കാറിന്റെ ഇത്തരം സമീപനങ്ങൾക്കെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനുവദിച്ച തുക വെട്ടിക്കുറച്ച സർക്കാർ നടപടി റദ്ദാക്കണം -നഗരസഭ ചെയർമാൻ

കൊടുവള്ളി: ബജറ്റ് പ്രകാരം അനുവദിച്ച തുക വെട്ടിക്കുറച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് നഗരസഭ ചെയർമാൻ അബ്ദു വെള്ളറ ആവശ്യപ്പെട്ടു. കൊടുവള്ളി നഗരസഭക്ക് 2022 -23 വർഷത്തെ ബജറ്റ് വിഹിതമായ റോഡ് അറ്റകുറ്റപ്പണി ഫണ്ടിൽ 3.57 കോടി രൂപയും റോഡ് അറ്റകുറ്റപ്പണി ഇതര ഫണ്ടിൽ 1.41 കോടി രൂപയും അനുവദിച്ചിരുന്നു.

ഈ ഫണ്ടുകൾ വെട്ടിക്കുറച്ചതായാണ് ജൂലൈ അഞ്ചിന് സർക്കാറിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്. പുതിയ സർക്കാർ ഉത്തരവ് പ്രകാരം റോഡ് അറ്റകുറ്റപ്പണി ഫണ്ട് 1.35 കോടി രൂപയായും റോഡ് അറ്റകുറ്റപ്പണി ഇതര ഫണ്ട് 69.8 ലക്ഷം രൂപയായും കുറവ് വന്നിരിക്കുകയാണ്.

കൊടുവള്ളി നഗരസഭക്ക് 2.93 കോടി രൂപയുടെ കുറവാണ് സർക്കാർ വരുത്തിയത്.ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുവേണ്ടി കൊടുവള്ളി നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ വെള്ളിയാഴ്ച രാവിലെ പത്തിന് കൊടുവള്ളി സബ് ട്രഷറിയിലേക്ക് ധർണ നടത്തും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അനിൽ കുമാർ, കെ.ശിവദാസൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local bodies protest
News Summary - Local bodies protest against cuts in funds
Next Story