Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി കോളനികളിലേക്ക്...

ആദിവാസി കോളനികളിലേക്ക് മദ്യക്കടത്ത്; മാഹിമദ്യവുമായി അറസ്റ്റിൽ

text_fields
bookmark_border
ആദിവാസി കോളനികളിലേക്ക് മദ്യക്കടത്ത്; മാഹിമദ്യവുമായി അറസ്റ്റിൽ
cancel
camera_alt

രാ​ജീ​വ​ൻ

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ വി​ദേ​ശ​മ​ദ്യം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന യാൾ എ​ക്സൈ​സ് പി​ടി​യി​ലാ​യി. ന​രി​പ്പ​റ്റ തി​നൂ​ർ ത​ല​പ്പീ​ലി​യ​ത്ത് രാ​ജീ​വ​ൻ (45) ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ നാ​ദാ​പു​രം പെ​രി​ങ്ങ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ എ​ക്സൈ​സ് പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ.​കെ. ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വേ​റ്റു​മ്മ​ലി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന് നാ​ദാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ​നി​ന്ന് 500 മി​ല്ലി ലി​റ്റ​റി​ന്റെ മാ​ഹി​യി​ൽ മാ​ത്രം വി​ൽ​പ​നാ​ധി​കാ​ര​മു​ള്ള 26 കു​പ്പി വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി. ഇ​യാ​ൾ വി​ല​ങ്ങാ​ട് കെ​ട്ടി​ൽ കോ​ള​നി​യി​ൽ താ​മ​സി​ച്ച് ആ​ദി​വാ​സി കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​മു​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ എ​ക്സൈ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor smugglingtribal colonies
News Summary - Liquor smuggling into tribal colonies
Next Story