Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയബാധിതർക്ക് പച്ചക്കറിയുമായി ലയൺസ് ക്ലബ് സിൽവർഹിൽസ്

text_fields
bookmark_border
പ്രളയബാധിതർക്ക് പച്ചക്കറിയുമായി ലയൺസ് ക്ലബ് സിൽവർഹിൽസ്
cancel

വെള്ളിമാട്കുന്ന്: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് കടവ് റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് പൂളക്കടവിലെ പ്രളയബാധിത മേഖലയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി പി.കെ. കൃഷ്ണനുണ്ണി രാജ കടവ് റസിഡൻസ് പ്രസിഡന്റ് കെ. ഹസീനക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് പ്രസിഡന്റ് കെ. മുസ്തഫ, സെക്രട്ടറി ഷാജി മാത്യു, സർവിസ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, പി. ചന്ദ്രൻ, വി.സി ഷിബു, പ്രേമൻ നായർ, അജിത് നല്ലാടത്ത്, കടവ് റസിഡൻസ് ട്രഷറർ ഹാരിസ് പൈങ്ങാളിൽ, കോ ഓർഡിനേറ്റർമാരായ വിജയകുമാർ ചാലിപുരക്കൽ, മുനീർ എടക്കണ്ടി, മുൻസെക്രട്ടറി എൻ.കെ. ഇസ്മായിൽ, റമീസ് പയിങ്ങാളിൽ, ചാൾസ് ജോയ്, മുഹമ്മദ് ബാവ എന്നിവർ സംബന്ധിച്ചു. സലീം എടക്കണ്ടി, പി. ഷംസുദ്ദീൻ, ഷിഹാബ് എടക്കണ്ടി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. 72 കുടുംബങ്ങൾക്ക് കിറ്റ് വിതരണംചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lions Club Silverhills distributed vegetables to flood victims
Next Story