വെളിച്ചം-ക്രേസ് ബിസ്കറ്റ്സ് ‘ലിറ്റിൽ സ്പീക്കേഴ്സ്’; ഇവർ നാളെയുടെ താരങ്ങൾ
text_fieldsകോഴിക്കോട്: വാക്കുകൾകൊണ്ട് വിസ്മയം സൃഷ്ടിച്ച് മികച്ച പ്രാസംഗികരെന്ന് തെളിയിച്ച 15 കുട്ടി താരങ്ങൾ മാധ്യമം വെളിച്ചം-ക്രേസ് ബിസ്കറ്റ്സ് ‘ലിറ്റിൽ സ്പീക്കേഴ്സ്’ ജേതാക്കൾ. കേരളത്തിലുടനീളം ആയിരക്കണക്കിന് മത്സരാർഥികൾ മാറ്റുരച്ച പ്രസംഗ മത്സരത്തിൽനിന്നും അവതരണംകൊണ്ടും ഉള്ളടക്കംകൊണ്ടും ഏറ്റവും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെച്ച 15 പേരെ ജൂറി വിജയികളായി തിരഞ്ഞെടുത്തു.
മുഹമ്മദ് മിദ്‍ലാജ്, ദുഅ അമൽ, റയാൻ സുജിത്ത്
ശിശുദിനത്തോടനുബന്ധിച്ചാണ് മാധ്യമം ‘വെളിച്ച’വും ക്രേസ് ബിസ്കറ്റ്സും ‘ലിറ്റിൽ സ്പീക്കേഴ്സ്’ എന്ന പ്രസംഗ മത്സരം എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയത്. ഓൺലൈനായി നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആയിരക്കണക്കിന് എൻട്രികളാണ് ലഭിച്ചത്. ‘എങ്ങനെ എനിക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയും’ എന്ന വിഷയത്തിലായിരുന്നു മത്സരം. വിജയികളായ 15 പേർക്കും ആകർഷകമായ സമ്മാനങ്ങൾക്കപ്പുറം സോഷ്യൽ മീഡിയയിലെ സ്റ്റാർസ് ആവാനുള്ള അവസരംകൂടിയാണ് മാധ്യമം ഒരുക്കുന്നത്.
അയ്റിൻ നിസാർ, അബാൻ റംസാൻ, എയ്റിൻ അജു, ദക്ഷിണ, മർയം ഇസ്സ, നിതാര ലോഷിത്
അയ്റിൻ നിസാർ എം.ടി (എൽ.കെ.ജി- ആലിയ സീനിയർ സെക്കൻഡറി സ്കൂൾ), അബാൻ റംസാൻ (എൽ.കെ.ജി- ഹെവൻസ് പ്രീസ്കൂൾ പഴയങ്ങാടി), എയ്റിൻ അജു (യു.കെ.ജി- രാജഗിരി ജീവാസ് സി.എം.ഐ കിന്റർഗാർട്ടൻ), എൻ. ദക്ഷിണ (യു.കെ.ജി- ഹോളി റെഡീമേഴ്സ് നഴ്സറി സ്കൂൾ നടത്തറ), മർയം ഇസ്സ (ഒന്നാംക്ലാസ്-ഹിറ ഇംഗ്ലീഷ് സ്കൂൾ ചാലാട്), നിതാര ലോഷിത് (ഒന്നാംക്ലാസ്- ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ കോഴിക്കോട്), സി. അസ്‍ലിൻ ഷെയ്ക്ക് (രണ്ടാംക്ലാസ്-സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ പുതുപ്പറമ്പ്), ആർ. ലക്ഷ്മി നന്ദ (രണ്ടാംക്ലാസ്-സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂൾ മുക്കോല, തിരുവനന്തപുരം), ആദ്യ എ. നായർ (രണ്ടാംക്ലാസ്- സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ ഉദയംപേരൂർ), ദിയ സഹ്റ (മൂന്നാംക്ലാസ്-അൽബാബ് സെൻട്രൽ സ്കൂൾ കാട്ടൂർ), പാർഥിവ് നിഖിൽ (മൂന്നാംക്ലാസ്-ജെ.ഡി.ടി ഇസ്‍ലാം എൽ.പി സ്കൂൾ), എയ്ൻ മഷ് ചങ്ങംപള്ളി (മൂന്നാംക്ലാസ്-സ്ട്രാറ്റ്ഫോർഡ് മാനർ പ്രൈമറി സ്കൂൾ), മുഹമ്മദ് മിദ്‍ലാജ് (നാലാംക്ലാസ്-പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ പഴയങ്ങാടി), ദുഅ അമൽ (നാലാംക്ലാസ്-ഗവ. എൽ.പി സ്കൂൾ മഞ്ചേരി), റയാൻ സുജിത്ത് (നാലാംക്ലാസ്-സെന്റ് തോമസ് യു.പി സ്കൂൾ തവിഞ്ഞാൽ, വയനാട്) എന്നിവരാണ് വെളിച്ചം-ക്രേസ് ബിസ്കറ്റ്സ് ‘ലിറ്റിൽ സ്പീക്കേഴ്സ്’ വിജയികൾ.
അസ്‍ലിൻ ഷെയ്ക്ക്, ലക്ഷ്മി നന്ദ, ആദ്യ എ. നായർ, ദിയ സഹ്റ, പാർഥിവ് നിഖിൽ, എയ്ൻ മഷ്
ലഭിച്ച ഓരോ എൻട്രിയും മികച്ചതായിരുന്നുവെന്നും ഉള്ളടക്കംകൊണ്ടും അവതരണ മികവുകൊണ്ടും മികച്ചുനിന്ന നിരവധി എൻട്രികളിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് അവസാന 15 വിജയികളെ തിരഞ്ഞെടുത്തതെന്നും ജൂറി വിലയിരുത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനായി, വിജയികളെ ഉടൻ ബന്ധപ്പെടുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

