Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൽ.ഡി.എഫിന്​​...

എൽ.ഡി.എഫിന്​​ യു.ഡി.എഫിനേക്കാൾ പത്ത്​ ശതമാനം അധികവോട്ട്

text_fields
bookmark_border
vote
cancel

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​ൽ ജി​ല്ല​യി​ൽ 13ൽ 11 ​സീ​റ്റ്​ നേ​ടി​യ എ​ൽ.​ഡി.​എ​ഫി​ന്​ യു.​ഡി.​എ​ഫി​നേ​ക്കാ​ൾ 10.37 ശ​ത​മാ​നം അ​ധി​ക​വോ​ട്ട്. എ​ൽ.​ഡി.​എ​ഫ്​ മൊ​ത്തം 47.25 ശ​ത​മാ​നം വോ​ട്ട്​ നേ​ടി​യ​പ്പോ​ൾ ആ​ർ.​എം.​പി.​ഐ​യു​ടേ​ത്​ ഉ​ൾ​പ്പെ​ടെ യു.​ഡി.​എ​ഫി​ന്​ 36.88 ശ​ത​മാ​നം വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്.

എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ത​മ്മി​ൽ 2,13,718 വോ​ട്ടി​‍െൻറ വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. എ​ൻ.​ഡി.​എ​ക്ക്​ 11.34 ശ​ത​മാ​നം വോ​ട്ടു​ണ്ട്. പാ​ർ​ട്ടി തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ആ​നു​പാ​തി​ക​മാ​യി പ​രി​ശോ​ധി​ച്ചാ​ൽ കു​ന്ദ​മം​ഗ​ല​ത്തെ​യും കൊ​ടു​വ​ള്ളി​യി​ലെ​യും സ്വ​ത​ന്ത്ര​രു​ൾ​പ്പെ​ടെ ഒ​മ്പ​തി​ട​ത്ത്​ മ​ത്സ​രി​ച്ച സി.​പി.​എ​മ്മാ​ണ്​ ഏ​റ്റ​വും മു​ന്നി​ൽ. 33.96 ശ​ത​മാ​ന​മാ​ണ്​ വോ​ട്ട്. കു​ന്ദ​മം​ല​ത്തെ സ്വ​ത​​ന്ത്ര​നു​ൾ​പ്പെ​ടെ ആ​റി​ട​ത്ത്​ മ​ത്സ​രി​ച്ച മു​സ്​​ലിം ലീ​ഗ്​ 19.09ഉം ​അ​ഞ്ചി​ട​ത്ത്​ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ്​ 14.28 ശ​ത​മാ​നം വോ​ട്ടും നേ​ടി. ഒ​ന്നു​വീ​തം സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സി.​പി.​ഐ 3.89ഉം ​ആ​ർ.​എം.​പി.​ഐ​ 3.16ഉം ​ഐ.​എ​ൻ.​എ​ൽ 2.55ഉം ​എ​ൻ.​സി.​പി 4.06ഉം ​എ​ൽ.​ജെ.​ഡി 2.79ഉം ​എ​ൻ.​സി.​കെ 2.19ഉം ​ശ​ത​മാ​നം വോ​ട്ട്​ ക​ര​സ്​​ഥ​മാ​ക്കി. ​

എ​സ്.​ഡി.​പി.​ഐ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, ഡെ​മോ​ക്രാ​റ്റി​ക്ക് സോ​ഷ്യ​ല്‍ ജ​സ്​​റ്റി​സ് പാ​ര്‍ട്ടി, ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍ട്ടി, റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ -അം​ബേ​ദ്ക​ര്‍, നാ​ഷ​ന​ല്‍ ലേ​ബ​ര്‍ പാ​ര്‍ട്ടി, എ​സ്.​യു.​സി.​ഐ ക​മ്യൂ​ണി​സ്​​റ്റ്, സ്വ​ത​ന്ത്ര​ർ, അ​പ​ര​ന്മാ​ർ, നോ​ട്ട എ​ന്നി​വ​ക്ക്​ മൊ​ത്ത​മാ​യി 4.53 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ച്ചു. ജി​ല്ല​യി​ലാ​കെ 20,62,290 വോ​ട്ടാ​ണ്​ പോ​ൾ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vote ShareUDFLDF
News Summary - LDF get 10 percent vote extra than UDF
Next Story