Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅകമ്പടിക്ക് പൊലീസ്...

അകമ്പടിക്ക് പൊലീസ് ക്ഷാമം; കോൺവോയ് അടിസ്ഥാനത്തിൽ സാമഗ്രികളുടെ നീക്കം

text_fields
bookmark_border
officials
cancel
camera_alt

കോ​ഴി​ക്കോ​ട് ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ൽനി​ന്ന്‌ ലോ​ക്സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി​യു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​മാ​യി ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​കാ​നാ​യി കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ          

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടു യ​ന്ത്ര​ങ്ങ​ളും മ​റ്റ് പോ​ളി​ങ് സാ​മ​ഗ്രി​ക​ളും കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള അ​ക​മ്പ​ടി പൊ​ലീ​സി​ന് ക്ഷാ​മം. ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തി​ക്കേ​ണ്ട സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ, ഫ​സ്റ്റ് ഓ​ഫി​സ​ർ, സെ​ക്ക​ൻ​ഡ് ഓ​ഫി​സ​ർ, റൂ​ട്ട് ഓ​ഫി​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന് ബൂ​ത്തു​ക​ളി​ലെ​ത്താ​ൻ വി​ത​ര​ണ കേ​ന്ദ്രം മു​ത​ൽ ബൂ​ത്തു​വ​രെ അ​നു​ഗ​മി​ക്കേ​ണ്ട പൊ​ലീ​സു​കാ​ർ​ക്കാ​ണ് വി​വി​ധ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ക്ഷാ​മ​മു​ണ്ടാ​യ​ത്.

ഇ​തു​മൂ​ലം സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ നേ​രം പൊ​ലീ​സി​നെ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​യും വ​ന്നു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​തെ പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ര​ന്ത​രം ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ വി​ളി​ച്ചു​പ​റ​യു​ക​യും റൂ​ട്ട് ഓ​ഫി​സ​ർ​മാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഏ​തെ​ങ്കി​ലും വി​ധേ​ന സാ​മ​ഗ്രി​ക​ൾ​ക്ക് ന​ഷ്ടം സം​ഭ​വി​ച്ചാ​ൽ ജോ​ലി​യെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ പൊ​ലീ​സി​ന്റെ സു​ര​ക്ഷ​യി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ക്ഷാ​മ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​ധി​കൃ​ത​ർ സ്‍പെ​ഷ​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യം തേ​ടി​യെ​ങ്കി​ലും അ​തും തി​ക​യാ​തെ വ​ന്ന​തോ​ടെ ര​ണ്ടും മൂ​ന്നും വാ​ഹ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് വി​ടാ​ൻ പൊ​ലീ​സ് നി​ർ​ബ​ന്ധി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police EscortLok Sabha Elections 2024Kozhikode News
News Summary - Lack of police for escort- Movement of material on convoy basis
Next Story